കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖലയാക്കണം: സ്വാമിനാഥന്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം: കാലവര്‍ഷം ശക്തിയാര്‍ജിച്ചതിനെത്തുടര്‍ന്നുണ്ടായ കെടുതികളില്‍പ്പെട്ട് സംസ്ഥാനത്തുടനീളം 24 പേര്‍ മരിച്ചു. ഏഴുപേരെ കാണാതായി.
ആയിരത്തിലേറെ വീടുകള്‍ തകര്‍ന്നു. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് തീവണ്ടി, റോഡ് ഗതാഗതം തടസ്സപ്പെട്ടു.
കോഴിക്കോട് ജില്ലയില്‍ എട്ടുപേരും വയനാട്ടില്‍ അഞ്ചുപേരും കണ്ണൂരില്‍ മൂന്നുപേരും കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളില്‍ രണ്ടുപേരും, മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്. വയനാട് പക്രംതളം ചുരത്തിലെ വാളാന്തോട് മലയടിവാരത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേരാണ് മരിച്ചത്.
തിരുവനന്തപുരം ജനറല്‍ ആസ്പത്രിയുടെ നാലാംവാര്‍ഡില്‍ മരം മുറിഞ്ഞുവീണ് ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ജില്ലയില്‍ 40 സ്ഥലങ്ങളില്‍ മരം വീണു. മരം വീണ് വൈദ്യുതിസംവിധാനം തകരാറിലായതുകാരണം തിരുവനന്തപുരത്തുനിന്നും യാത്രയാരംഭിയ്ക്കുന്ന തീവണ്ടികള്‍ മണിക്കൂറുകളോളം വൈകിയാണ് പുറപ്പെട്ടത്.
മണിയാര്‍ഡാം കവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് തിരുവല്ലയില്‍ അപ്പര്‍ കുട്ടനാട് വെള്ളത്തിലാണ്. ഇടുക്കി അണക്കെട്ടില്‍ ഏഴടിയും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അഞ്ചടിയും വെള്ളം ഒറ്റദിവസംകൊണ്ട് ഉയര്‍ന്നു.
കാറ്റിലും മഴയിലും ആലപ്പുഴ ജില്ലയില്‍ എട്ടുവീടുകള്‍ പൂര്‍ണ്ണമായും 233 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചിങ്ങവനത്ത് ശനിയാഴ്ച പുലര്‍ച്ചെ റെയില്‍വേ ലൈനിലേക്ക് മരംവീണ് തീവണ്ടികള്‍ വൈകി. മീനച്ചിലാര്‍ കരകവിഞ്ഞു. ഇടുക്കി ജില്ലയില്‍ 72 വീടുകള്‍ പൂര്‍ണമായും 110 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വണ്ടിപ്പെരിയാറില്‍ വെള്ളം കയറി ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
എറണാകുളത്ത് 235 വീടുകളാണ് മഴയില്‍ തകര്‍ന്നത്. ഗുരുവായൂരില്‍ ഹോട്ടലിന് മുകളില്‍ മരംവീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. മരംവീണതിനാല്‍ അഞ്ചുമണിക്കൂര്‍ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. പാലക്കാട് ജില്ലയില്‍ ആറു വീടുകള്‍ പൂര്‍ണ്ണമായും 106 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
കാസര്‍കോട്ട് 466 വീടുകള്‍ ഭാഗികമായും പതിമൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകി.
കാലവര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി മൂന്നുകോടി പതിനഞ്ചുലക്ഷം രൂപ അനുവദിച്ചതായി റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍ അറിയിച്ചു. വിവിധ ജില്ലകളിലായി 27 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് രണ്ടും കൊല്ലത്ത് ഏഴും ആലപ്പുഴയില്‍ പത്തും മലപ്പുറത്ത് മൂന്നും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ രണ്ടുവീതവും ഇടുക്കിയില്‍ ഒരു ക്യാംപും ആണ് ക്യാമ്പുകള്‍ തുറന്നിട്ടുള്ളത്. 50 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഇതിനകം സംഭവിച്ചതായി മന്ത്രി വിലയിരുത്തി.
അടുത്ത മൂന്നുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ ജില്ലാ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി രാജേന്ദ്രന്‍ നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications