മുകേഷ് അമ്പാനിയുടെ സ്വപ്‌ന സൗധം വിവാദത്തില്‍
കോട്ടയം: പകര്‍ച്ചപ്പനിബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തുന്നു.
പകര്‍ച്ചപ്പനിയും കാലവര്‍ഷക്കെടുതിയും മൂലം ജനങ്ങള്‍ ദുരിതമനുഭവിയ്‌ക്കുന്ന കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്.
ശനിയാഴ്‌ച രാവിലെ കോട്ടയത്താണ് അദ്ദേഹം ആദ്യം എത്തിയത്. പനിബാധിച്ച സ്ഥലങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി.
പനിബാധിത പ്രദേശങ്ങളില്‍ ധനസഹായം നല്‍കുന്ന കാര്യം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്‌ത് തീരുമാനിയ്‌ക്കുമെന്ന് കൂടിക്കാഴ്‌ചയ്‌ക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ഉച്ചതിരിഞ്ഞ് അദ്ദേഹം പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും.












Click it and Unblock the Notifications