Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്‍ ഡോക്ടറുടെ മാതാപിതാക്കള്‍ പിടിയില്‍

ചെന്നൈ: പതിനഞ്ചുകാരനായ മകനെക്കൊണ്ട് പ്രസവ ശസ്‌ത്രക്രിയ ചെയ്യിച്ച ഡോക്ടര്‍ ദമ്പതിമാര്‍ അറസ്റ്റില്‍.

മണപ്പാറയിലെ മതി സര്‍ജിക്കല്‍ ആന്‍ഡ്‌ മെറ്റേണിറ്റി ആശുപത്രിയിലെ ഡോ. മുരുകേശനെയും ഡോ. ഗാന്ധിമതിയേയുമാണ്‌ വളനാട് പൊലീസ് അറസ്റ്റു ചെയ്‌തത്‌. ഇവരുടെ മകന്‍ ദിലീപന്‍രാജ്‌ ബന്ധുവായ യുവതിയുടെ പ്രസവ ശസ്‌ത്രക്രിയ നടത്തുന്ന ദൃശ്യങ്ങളുള്ള സിഡി പുറത്തു വന്നത്‌ വിവാദങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു. ഐഎംഎയുടെ മീറ്റിംഗിനിടയിലാണ് മുരുകേശന്‍ മകന്‍ ശസ്ത്രക്രിയ നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

ഗിന്നസ്‌ ബുക്കില്‍ ഇടം നേടാനാണ് ദിലീപന്‍ രാജിനെ കൊണ്ട്‌ രക്ഷിതാക്കള്‍ ശസ്‌ത്രക്രിയ നടത്തിയത്‌. സംഭവം വിവാദമായപ്പോള്‍ മകന്‍ ശസ്‌ത്രക്രിയ നടത്തിയിട്ടില്ലെന്നും ശസ്ത്രക്രിയ നടത്തുന്നത് കണ്ടുനില്‍ക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന വാദവുമായി ഡോ. മുരുകേശന്‍ രംഗത്തെത്തി.

എന്നാല്‍ സംഭവത്തില്‍ ആര്‍ഡിഒ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ദിലീപന്‍രാജ്‌ മുന്‍പ്‌ 20 ശസ്‌ത്രക്രിയകള്‍ നടത്തിയതായി തെളിയുകയായിരുന്നു.ഗൈനക്കോളജിസ്റ്റുകളായ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു എല്ലാ ശസ്‌ത്രക്രിയകളും.

ഡോ. മുരുകേശിനെയും ഡോ. ഗാന്ധിമതിയെയും പ്രാക്ടീസില്‍ തുടരാന്‍ അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഐഎംഎ തമിഴ്‌നാട്‌ ഘടകം കഴിഞ്ഞ ദിവസം മെഡിക്കല്‍ കൗണ്‍സിലിന്‌ പരാതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+