Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനോദ, മാധ്യമ രംഗം വാഴാന്‍ ഇന്ത്യ

ദില്ലി: ആഗോളവിനോദ മാധ്യമ രംഗത്ത് ഇന്ത്യ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് വിപ്ലവകരമായ വളര്‍ച്ച സൃഷ്‌ടിച്ച് മുന്നേറുമെന്ന്‌ റിപ്പോര്‍ട്ട്.

2011 എത്തുന്നതോടെ ഇന്ത്യ ഈ മേഖലകളിലൂടെ 1,00,000 കോടിയുടെ സമ്പാദ്യക്കാരാകുമെന്നാണ് ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്‍ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌.

ഇന്‍റെര്‍നെറ്റ് പോര്‍ട്ടലുകള്‍, ഓണ്‍ലൈന്‍ പരസ്യങ്ങള്‍ എന്നിവയില്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യ കരുത്തന്‍‌മാരാകും. ഓണ്‍ ലൈന്‍ പരസ്യ വിപണി കൂടുതല്‍ കരുത്തുറ്റതാകുന്നതും പുതിയ പോര്‍ട്ടലുകള്‍ വരുന്നതും ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ കാര്യത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവും പരമ്പരാഗത മാധ്യമങ്ങളില്‍ നിന്നും പ്രേക്ഷകരെ അകറ്റുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

പരമ്പരാഗത മാധ്യമങ്ങളായ ടെലിവിഷന്‍, റേഡിയോ, ചലച്ചിത്രങ്ങള്‍ എന്നിവയിലൂടെ 6.4 ശതമാനം വാര്‍ഷിക വളര്‍ച്ച വിനോദ മാധ്യമ രംഗം ഇന്ത്യ കൈവരിക്കും. പ്രധാന പരസ്യ സ്രോതസ്സുകളില്‍ ഒന്നായ ടെലിവിഷന്‍ റേഡിയോ എന്നിവയ്‌ക്ക് ഭാവിയില്‍ പ്രേക്ഷകര്‍ കുറഞ്ഞേക്കാം.

ഏഷ്യാ പസഫിക്ക് മേഖലയിലെ വിപണി നേതാക്കളായ ഇന്ത്യയും ചൈനയും അഞ്ചു വര്‍ഷം കൊണ്ട് വന്‍ നേട്ടമുണ്ടാക്കും. ഇന്ത്യ 18.5 ശതമാനം വാര്‍ഷിക വളര്‍ച്ച നേടുമ്പോള്‍ ചൈന ഇക്കാലയളവു കൊണ്ട് 16.8 ശതമാനം വളര്‍ച്ച നേടും. എന്നാല്‍ ഈ പഠനത്തില്‍ വിനോദ മാധ്യമ രംഗത്ത്‌ മന്ദഗതിയില്‍ വളര്‍ച്ച നേടുന്ന രാജ്യങ്ങളില്‍ ഒന്ന്‌ ഏറ്റവും വലിയ വിപണിയായ അമേരിക്കയാണെന്നു ചൂണ്ടിക്കാട്ടുന്നു.

5.3 ശതമാനം വീതം വാര്‍ഷീക സാന്പത്തിക വളര്‍ച്ച നേടിയേക്കാവുന്ന അമേരിക്ക 2011 ല്‍ സമ്പാദിക്കാന്‍ പോകുന്നത് 754 ബില്യണ്‍ യുഎസ് ഡോളറാണ്. ഒരു വര്‍ഷം 9.6 ശതമാനം വീതം മുതല്‍ മുടക്കി ഏഷ്യാ പസഫിക്ക് മേഖല 2011 ല്‍ 470 ബില്യണ്‍ യു എസ് ഡോളര്‍ ചെലവാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2006 ല്‍ ഈ മേഖലയില്‍ നിന്നുള്ള മുടക്ക് 297 ബില്യണ്‍ ഡോളറായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+