ജൂലൈയ്ക്കുമുന്പേതന്നെ മുംബൈ വെള്ളത്തില്‍
ഇടുക്കി: മൂന്നാര്‍ ദൗത്യസംഘത്തിന്‍റെ പ്രത്യേക ഉദ്യോഗസ്ഥന്‍ കെ. സുരേഷ്കുമാറിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പിന്‍വലിക്കാന്‍ നീക്കം നടക്കുന്നു.
ദൗത്യ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഭരണമുന്നണിയില്‍ നിന്നുതന്നെ ശക്തമായ എതര്‍പ്പുകളുണ്ടായ സാഹചര്യത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ പിന്‍വലിയ്ക്കാനൊരുങ്ങുന്നതെന്നാണ് വിവരം.
മൂന്നാറിലെ അനധികൃത കയ്യേറ്റപ്രദേശങ്ങളിലെ കുടിയൊഴിപ്പിക്കലിനു നേതൃത്വം നല്‍കുന്ന സുരേഷ്കുമാറിനും ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനത്തിനും ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണു സുരക്ഷാ സംവിധാനങ്ങള്‍ ശക്‌തമാക്കിയിരുന്നത്.
ഇതിന്‍റെ ഭാഗമായി ആദ്യം പരിശീലനം നേടിയ സായുധ കമാന്‍ഡോയെ നല്‍കിയതിനു പുറകെ പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. സ്ഫോടക വസ്‌തുക്കള്‍ മൂന്നാറിലേക്കു കടത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഈ നടപടി. പിന്നീട് ഒഴിപ്പിക്കലിനെതിരെ പരസ്യപ്രസ്താവനകളുമായി സിപിഐ മുന്നോട്ടുവരുകയും സുരേഷ്കുമാര്‍ അവധിയില്‍ പ്രവേശിയ്ക്കുകയും ചെയ്തതോടെ സായുധ കമാന്‍ഡോയെ പിന്‍വലിച്ചു.
ഇടുക്കി പൊലീസ് ക്യാംപിലെ ഏക കമാന്‍ഡോ പരിശീലനം ലഭിച്ച ഇയാളെ മടക്കിവിളിയ്ക്കുകയായിരുന്നു. അവധിക്കു ശേഷം സുരേഷ്കുമാര്‍ മടങ്ങിയെങ്കിലും കമാന്‍റോയെ തിരികെ നിയോഗിച്ചിട്ടില്ല. ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍മൂലമാണ് ഇതെന്നാണ് പറയപ്പെടുന്നത്.
സുരക്ഷായ്ക്കായി കമാന്‍റോ സേവനം വേണ്ടെന്നും സാധാരണ പൊലീസ് കോണ്‍സ്റ്റബിളിന്റെ സേവനം മതിയെന്നായിരുന്നും തീരുമാനിയ്ക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് നേരിട്ട് ഇടപെടലുണ്ടായ ശേഷമാണ് കമാന്‍ഡോയെ തിരിച്ചു നല്‍കാന്‍ തീരുമാനമായത്.
ഇതോടൊപ്പം തന്നെ പൊലീസ് സംരക്ഷണവും പിന്‍വലിച്ചു. സ്ഫോടക വസ്‌തുക്കള്‍ കടത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു ഫ്‌ളയിങ് സ്ക്വാഡിന്റെ മൂന്നു യൂണിറ്റുകള്‍ മൂന്നാറിലേക്കുള്ള വഴികളില്‍ പട്രോളിങ് നടത്തിയതും പിന്‍വലിച്ചു. എഎസ് പിയുടെ നിര്‍ദേശപ്രകാരം ഒരു യൂണിറ്റ് മാത്രമാണ് ഇപ്പോള്‍ ഭാഗികമായി പരിശോധന നടത്തുന്നത്.












Click it and Unblock the Notifications