മുറി പൂട്ടി, ദേവസ്വം ബോര്‍ഡ് അംഗം സത്യാഗ്രഹത്തില്‍
ഇടുക്കി: മൂന്നാര്‍ അനധികൃത കൈയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള ഉദ്യോഗസ്ഥ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം മൂന്നാറിലെത്തി.
ഒരാഴ്ചയോളം മൂന്നാറില്‍ ക്യാമ്പ് ചെയ്ത് സിബി മാത്യു അന്വേഷണത്തിനു നേരിട്ട് മേല്‍നോട്ടം വഹിക്കും. പട്ടയ അഴിമതിക്കു പിന്നില്‍ ഉദ്യോഗസ്ഥ - രാഷ്ട്രീയ കൂട്ടുകെട്ടുണ്ടായിട്ടുണ്ടോയെന്നതും വിജിലന്‍സ് അന്വേഷിയ്ക്കും.
കോട്ടയത്തെ വിജിലന്‍സ് എസ് പി മാത്യു ജോസഫ്, രണ്ട് ഡിവൈഎസ് പിമാര്‍, മൂന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.ഇവരെ സഹായിക്കാനായി മൂന്ന് ഡപ്യൂട്ടി തഹസില്‍ദാര്‍മാരെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
വ്യാജ പട്ടയങ്ങള്‍ ചമച്ച് കയ്യേറ്റത്തിനു കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരെക്കുറിച്ചാണ് പ്രധാനമായും അന്വേഷിയ്ക്കുക.ദൗത്യസംഘത്തിന്റെ സ്പെഷല്‍ ഓഫീസറെക്കണ്ട് ചര്‍ച്ച നടത്തിയശേഷം സംഘം അന്വേഷണ നടപടികള്‍ ആരംഭിക്കും. വ്യാജപട്ടയങ്ങളെക്കുറിച്ചും ഇപ്പോഴുള്ള പട്ടയങ്ങളുടെ നിയമ സാധുതകളെക്കുറിച്ചും സംഘം പരിശോധന നടത്തും.
പ്രധാന റവന്യു ഉദ്യോഗസ്ഥരുടെ സ്വത്തിനെക്കുറിച്ചും അന്വേഷണമുണ്ടാകും. കെ.ഇ ഇസ്മയില്‍ മന്ത്രിയായിരുന്ന കാലത്ത് ഡപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന എം.ഐ രവീന്ദ്രനെ പ്രതിയാക്കി ഇതിനകം വിജിലന്‍സ് ഒരു കേസെടുത്തിട്ടുണ്ട്.
അഴിമതി കാണിച്ചവര്‍ക്കും അതിന് ഒത്താശ ചെയ്തവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശമെന്ന് സൂചനയുണ്ട്. ഒരാഴ്ചത്തെ അന്വേഷണത്തിനു ശേഷം സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.












Click it and Unblock the Notifications