പയ്യന്‍ ഡോക്ടര്‍ നടത്തിയത് 20 ശസ്‌ത്രക്രിയ
കൊച്ചി: പകര്‍ച്ചപ്പനി ബാധയെത്തുടര്‍ന്ന് മലയാള സിനിമയിലെ നാല്‍പതോളം താരങ്ങള്‍ ചികില്‍സയില്‍.
ഞായറാഴ്ച എറണാകുളത്ത് അബാദ് പ്ലാസയില്‍ ചേര്‍ന്ന അമ്മ ജനറല്‍ ബോഡിയോഗത്തിലാണു താരങ്ങള്‍ക്കും പകര്‍ച്ചപ്പനി ബാധിച്ച വിവരം വ്യക്‌തമായത്.
അമ്മ അംഗങ്ങളായ മുപ്പതോളം താരങ്ങള്‍ പനി ബാധിച്ചു ചികില്‍സയിലാണെന്ന വിവരം ഫോണില്‍ അറിയിയ്ക്കുകയും പത്തു പേര്‍ കത്തുനല്‍കുകയും ചെയ്‌തിട്ടുണ്ടെന്ന് പ്രസിഡന്റ് ഇന്നസെന്റു് അറിയിച്ചു.
പനി ബാധിച്ച നടന്‍ മോഹന്‍ലാല്‍ യോഗത്തിനെത്തിയെങ്കിലും അംഗങ്ങളോടു ക്ഷമാപണം നടത്തി നേരത്തെ മടങ്ങുകയായിരുന്നു. ക്ഷീണിതനായാണ് മോഹന്‍ലാല്‍ യോഗത്തിനെത്തിയത്. .
യോഗത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ആരും പറഞ്ഞ ന്യായമല്ലെന്നും പനി ഗുരുതരമായി താരങ്ങളെയും ബാധിച്ചിരിക്കുകയാണെന്നും നെടുമുടി വേണു പറഞ്ഞു.
അമ്മയുടെ 309 അംഗങ്ങളില്‍ 143 പേര്‍ മാത്രമാണ് ഇന്നലെ പൊതുയോഗത്തിനെത്തിയത്. കാരണം അറിയിക്കാത്ത മറ്റ് ഏതാനും നടീനടന്മാര്‍ക്കു കൂടി പനിയാണെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications