ജൂലൈയ്ക്കുമുന്പേതന്നെ മുംബൈ വെള്ളത്തില്‍
ലണ്ടന്‍: ചുംബിയ്ക്കുന്പോള്‍ ഏറ്റവും നന്നായി ചുംബിക്കുന്നവരാകണമെന്നും തന്‍റെ ചുംബനം ചുംബിക്കപ്പെടുന്നവര്‍ക്ക് വിസ്മരിക്കാന്‍ കഴിയാത്തതായിരിക്കണമെന്നും ആഗ്രഹിച്ചാണ് ഓരോരുത്തരും ചുംബിയ്ക്കുന്നത്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തില്‍ ഏറ്റവും നല്ല രീതിയില്‍ ചുംബനം നല്‍കുന്നത് ആരാണെന്നൊരു ചോദ്യം ചോദിച്ചാല്‍ തീര്‍ച്ചയായും കുഴങ്ങിപ്പോകും.
എന്നാല്‍ മാച്ച് ഡോട്ട് കോം ഈ ചോദ്യത്തിന് ഉത്തരം നല്‍കും. ബ്രിട്ടീഷുകാരാണ് ലോകത്തില്‍വെച്ചേറ്റവും സുഖകരമായി ചുംബിയ്ക്കുന്നവരെന്നാണ് മാച്ച് ഡോട്ട് കോമിന്‍റെ കണ്ടെത്തല്‍.
സൈറ്റ് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഏറ്റവും മോശമായി ചുംബിക്കുന്നവര്‍, അക്ഷരാര്‍ത്ഥത്തില്‍ ചുംബിക്കാനറിയാത്തവര്‍ , ആരെന്നറിയണ്ടേ? ഈ ബഹുമതി ജര്‍മ്മന്‍കാര്‍ക്കാണ്.
ചുംബന സുഖം നല്‍കുന്നവരില്‍ ബ്രിട്ടന് പിന്നില്‍ രണ്ടും മൂന്നും സ്ഥാനത്തായി നില്‍ക്കുന്നത് ഫ്രഞ്ചുകാരും ഇറ്റലിക്കാരുമാണ്. നാലാം സ്ഥാനം സ്പെയിന്‍കാരും അഞ്ചാം സ്ഥാനം അമേരിക്കക്കാരുമാണ് സ്വന്തമാക്കിയിരിക്കുന്നത്.
പങ്കാളികള്‍ എത്ര നല്ല ഗുണങ്ങളുള്ളവരായാലും നല്ലരീതിയില്‍ ചുംബിക്കാനറിയാത്തവരാണെങ്കില്‍ അവരെ ബ്രിട്ടിന്‍കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നാണ് സര്‍വ്വേയില്‍ വ്യക്തമാകുന്നത്.
സര്‍വ്വേയില്‍ പങ്കെടുത്ത പത്തു ബ്രിട്ടീഷുകാരില്‍ എട്ടുപേരും സുഖകരമാല്ലാത്ത ചുംബനം അസഹനീയമാണെന്നാണ് പ്രതികരിച്ചത്. ഇതില്‍ നിന്നുതന്നെ ബ്രിട്ടന്‍ ജനത ചുംബനത്തിന് നല്‍കുന്ന മൂല്യം വ്യക്തമല്ലേ?












Click it and Unblock the Notifications