ജൂലൈയ്ക്കുമുന്പേതന്നെ മുംബൈ വെള്ളത്തില്‍
കാന്‍സ്: സമയത്തെ പിടിച്ചുവെയ്‌ക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് കൗമാരക്കാര്‍. സമയം അതിന്റെ വഴിയ്‌ക്കും ഞങ്ങള്‍ ഞങ്ങളുടെ വഴിയ്ക്കുമെന്നാണ് ഇവരുടെ മുദ്രാവാക്യം തന്നെ.
ഈ മാറ്റത്തിന്റെ ഏതോ ഒരു ഘട്ടത്തില്‍വെച്ചാണ് സമയത്തെ പിടിച്ചു കെട്ടുന്ന വാച്ചെന്ന ആഭരണം അവര്‍ കൈകളില്‍ നിന്നൂരിക്കളഞ്ഞത്. വിവിധഉപയോഗങ്ങളുമായി പുറത്തിറങ്ങിയ മൊബൈല്‍ ഫോണിനെയാണവര്‍ ഈ സ്ഥാനത്ത് പ്രതിഷ്‌ഠിച്ചത്. അവരുടെ സമയം നിശ്ചയിക്കുന്നതും ഈ മൊബൈല്‍ കൂട്ടുകാര്‍ തന്നെ. ഇതോടുകൂടി പ്രതിസന്ധിയെ അഭിമുഖീകരിയ്‌ക്കാന്‍ തുടങ്ങിയതാവട്ടെ വാച്ച് നിര്‍മ്മാണ മേഖലയും.
ഒരുകാലത്ത് വാച്ചില്ലാതെ പുറത്തിറങ്ങുകയെന്നത് ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ആലോചിക്കാന്‍ വയ്യാത്ത കാര്യമായിരുന്നു . യുവതലമുറയ്‌ക്കിടയില്‍ പിന്നീട് അതൊരു ഫാഷനായി. എന്നാല്‍ ഇപ്പോള്‍ വാച്ചെന്ന വാക്കു കേള്‍ക്കുമ്പോള്‍ത്തന്നെ യുവതലമുറ ചോദ്യഭാവത്തില്‍ നെറ്റിചുളിയ്‌ക്കുകയും മൊബൈല്‍ ഫോണ്‍ ഉയര്‍ത്തിക്കാണിയ്‌ക്കുകയും ചെയ്യുന്നു.
ഇതും കാലത്തിന്റെ മാറ്റമാണെന്ന് പറഞ്ഞ് ലാഘവത്തോടെ തള്ളിക്കളയാന്‍ വരട്ടെ. പുതിയ ട്രെന്‍ഡ് വെള്ളത്തിലാക്കുന്നത് വാച്ച് നിര്‍മ്മാണ മേഖലയെത്തന്നെയാണെന്നാണ് ഈ മേഖലയില്‍ പഠനം നടത്തുന്നവര്‍ പറയുന്നത്.
ഡിജിറ്റല്‍ മീഡിയയുടെ മുന്നേറ്റത്തിലെ പുതിയ പ്രവണതകള്‍ എന്ന പേരില്‍ കാന്‍സ് ലയണ്‍സ് അഡ്വര്‍ട്ടൈസിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ഒരു സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ മാറ്റത്തെ ഗൗരവത്തോടെ നീരീക്ഷിയ്‌ക്കുന്നത്.
വാച്ച് നിര്‍മ്മാണ മേഖലയെത്തന്നെ പ്രതിസന്ധിയിലാക്കാന്‍ പോന്ന നമ്മള്‍ കണാന്‍ തുടങ്ങിയിരിക്കുന്ന രസകരമായ കാര്യം എന്നാണ് യൂണിവേഴ്‌സിറ്റ് ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ സെന്റര്‍ ഫോര്‍ ദി ഡിജിറ്റല്‍ ഫ്യൂച്ചറിലെ മേധാവി ജെഫ്രി കോള്‍ അവതരിപ്പിച്ച പ്രബന്ധം ആരംഭിയ്‌ക്കുന്നതുതന്നെ.
20 രാജ്യങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ പഠനങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ജെഫ്രി കോള്‍ ഈ പ്രബന്ധം അവതരിപ്പിച്ചത്. നമുക്കറിയാം കൗമാരക്കാരൊന്നും ഇപ്പോള്‍ വാച്ചുകള്‍ ഉപയോഗിക്കുന്നില്ല. വാച്ചുകള്‍ക്ക് പകരം അവരെല്ലാം മൊബൈല്‍ ഫോണുകളാണ് സമയമറിയാന്‍ ഉപയോഗിക്കുന്നത്. വരും കാലങ്ങളിലെന്നെങ്കിലും വാച്ച് ഒരു അലങ്കാരമായെങ്കിലും കൗമാരക്കാരുടെ ശ്രദ്ധയില്‍ ഉടക്കുമോയെന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍കാത്തിരിക്കുകയാണ് ലോകത്താകമാനമുള്ള വാച്ചു നിര്‍മ്മാതാക്കള്‍. പക്ഷേ ഇതിന് ഇതേവരെ ഉത്തരമില്ല. അങ്ങനെയൊരു കാലം വന്നേയ്‌ക്കാം എന്നാല്‍ അതിന് വ്യക്തമായ സൂചനകളൊന്നുംതന്നെ ഇപ്പോഴില്ല- പ്രബന്ധത്തില്‍ പറയുന്നു.
വാച്ചുകമ്പനികളിലെ മുമ്പന്‍മാരായ റോളെക്‌സിനെ മാത്രമാണ് ഈ പ്രതിസന്ധി കാര്യമായി ബാധിയ്‌ക്കാത്തത്. കാരണം റോളക്‌സ് വാച്ചുകളോട് കൗമാരക്കാര്‍ക്കിടയില്‍ ഇപ്പോഴും ഒരു പ്രത്യേക പ്രതിപത്തി നിലനില്‍ക്കുന്നുണ്ടെന്നും ജെഫ്രിയുടെ പഠനം കണ്ടെത്തുന്നു. എന്നാല്‍ ടൈമെക്‌സ് പോലുള്ള വാച്ചുകമ്പനികളുടെ കാര്യം ഏറെ പ്രതിസന്ധിയിലാണെന്നും പ്രബന്ധം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications