ജോസഫിനെതിരെ കൂടുതല്‍ തെളിവുകള്‍
തിരുവനന്തപുരം: നാട്ടില്‍ നിന്ന് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപറ്റി ഉന്നത വിദ്യാഭ്യാസം നേടിയശേഷം ഉയര്‍ന്ന ശമ്പളവും തേടി വിദേശത്തേയ്‌ക്ക് ചേക്കേറുന്നതില്‍ മലയാളികള്‍ മുന്നിലാണ്. എന്നാല്‍ ഇവരില്‍ നിന്ന് വേറിട്ട ചിന്താഗതിയുളള യുവാക്കളും കേരളത്തിലുണ്ട് എന്നതിന്റെ തെളിവാണ് ടോര്‍ക്യൂ.
തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ നിലകൊളളുന്ന വിവിധ ഐടി കമ്പനികളില്‍ ഒന്നായ ടോര്‍ക്യൂ അവിടെ ഇടംനേടിയിട്ട് 18 മാസമാവുന്നതേയുളളൂ. എന്നാല്‍ ഈ ചെറിയ കാലയളവിനുളളില്‍ 70 ലക്ഷം ഡോളര്‍ മൂല്യമുളള കമ്പനിയായി ഇത് വളര്‍ന്നു കഴിഞ്ഞു.
എട്ടു എഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥികള്‍ കോളെജ് പഠനം പൂര്‍ത്തിയാവുന്നതിനു മുമ്പേ തയ്യാറാക്കിയ പദ്ധതിയുടെ സാക്ഷാത്‌കാരമാണ് ടോര്‍ക്യൂ. അതുകൊണ്ട് തന്നെ കോളെജിന്റെ പടിയിറങ്ങിയ ശേഷം മറ്റു വിദ്യാര്‍ത്ഥികളെ പോലെ ഇവര്‍ക്ക് ജോലി തപ്പി അലയേണ്ടി വന്നില്ല. എന്നു മാത്രമല്ല പലര്‍ക്കും തൊഴില്‍ നല്‍കാനും ഇവര്‍ക്ക് കഴിഞ്ഞു.
മൊത്തം എട്ടു ലക്ഷം മുതല്‍മുടക്കി ഇവര്‍ ടോര്‍ക്യൂ സ്ഥാപിച്ചു. ഓരോര്‍ത്തര്‍ക്കും ചിലവായത് വെറും ഓരോ ലക്ഷം രൂപ മാത്രം. അതാണിന്ന് കോടികളുടെ ആസ്‌തിയുളള ഐടി സോല്യൂഷന്‍സ് കമ്പനിയായി വളര്‍ന്നത്.
ഒരു മധ്യവര്‍ഗ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്റെ പേരിനോട് ചേര്‍ത്ത് പറയാന്‍ മാത്രമുളള കുടുംബപാരമ്പര്യമോ മഹിമയോ എനിക്കില്ല. കേരളം എനിക്ക് മികച്ച് വിദ്യാഭ്യാസം നല്‍കി. ഇപ്പോള്‍ അതിന് പകരം നല്‍കാന്‍ സമയമായെന്ന് എനിക്ക് തോന്നുന്നു- ടോര്‍ക്യൂ സിഇഒ സഞ്‌ജയ് വിജയകുമാര്‍ പറയുന്നു.
കേരളത്തെ ഇന്ത്യയുടെ സിലിക്കണ്‍ തീരമാക്കി മാറ്റാനുളള ആഗ്രഹത്തിലാണ് അവര്‍. വിജയകുമാറനു പുറമേ കെനി ജോസഫ് (ടോര്‍ക്യൂ ചീഫ് ടെക്നോളജി ഓഫീസര്‍), സോണി ജോയ് (ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍), പ്രതിരോധ മന്ത്രി എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി തുടങ്ങിയവരും സംരംഭകരില്‍ പെടുന്നു.












Click it and Unblock the Notifications