ജോസഫിനെതിരെ കൂടുതല്‍ തെളിവുകള്‍
ദില്ലി: ഭരണത്തിലില്ലെങ്കിലും ധനമെങ്ങനെ സന്പാദിച്ചു കൂട്ടാം എന്നറിയണമെങ്കില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയോട് ആരാഞ്ഞാല്‍ മതി. ചുരുങ്ങിയ കാലത്തിനുളളില്‍ പണമെങ്ങനെ നാലിരട്ടിയായി വര്‍ദ്ധിപ്പിക്കാം എന്നറിയണമെങ്കിലും മായയെ സമീപിക്കുക.
കാരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മായാവതിയുടെ സ്വത്ത് 400 ശതമാനമായി വര്‍ദ്ധിച്ചുവെന്നാണ് കണക്ക്. മായയുടെ മായാവിലാസങ്ങളില്‍ ഒന്നു മാത്രമാണിതെന്നാണ് പ്രതിപക്ഷ സംസാരം.
2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്പോള്‍ ഈ ദലിത് നേതാവിന് 11 കോടിയുടെ സ്വത്താണ് ഉണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞ് ചൊവ്വാഴ്ച മായാവതി പുറത്തു വിട്ട കണക്കനുസരിച്ച് 52.5 കോടി രൂപയുടെ ആസ്തിയ്ക്ക് ഉടമയാണ് മായ.
2004 ഏപ്രില്‍ നാലിന് അക്ബര്‍പൂര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്പോള്‍ ഇന്ദ്രപൂരിയിലുളള നാലു വീടുകളുടെ വിവരം ഈ ബിഎസ്പി നേതാവ് വെളിപ്പെടുത്തിയിരുന്നു. ഏകദേശം 1.25 കോടി ആസ്തിയുളളതാണ് ഈ വീടുകള്‍.
ഇപ്പോള്‍ ദില്ലിയിലെ സര്‍ദാര്‍ പട്ടേല്‍ മാര്‍ഗില്‍ മായാവതിക്കുളള ഭൂമിയ്ക്ക് മാത്രം 18 കോടി വിലയുണ്ട്. ഇതിനു പുറമേ ദില്ലിയില്‍ തന്നെ കോങാട്ടില്‍ 3.3 കോടിയുടെയും ഓക് ലയില്‍ 15.5 കോടിയുടെ ആസ്തിയുളള ഭൂമികള്‍ വേറെയുമുണ്ട്.
ആഭരണങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഒരു കോടിയുടെ ആസ്തിയുളള സ്വര്‍ണ്ണാഭരണങ്ങളും ഡയമണ്ടുകളും മായയുടെ ശേഖരത്തിലുണ്ടെന്നാണ് കണക്ക്.
ഇതൊക്കെ പുറത്തു വന്ന കണക്കുകള്‍. പുറത്തുവരാത്ത എത്ര ആസ്തികള്‍ വേറെയും കിടക്കുന്നുവെന്ന് മായയ്ക്ക് മാത്രമറിയാവുന്ന രഹസ്യം.












Click it and Unblock the Notifications