ദേശാഭിമാനി വിവാദം: പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: ദേശാഭിമാനി വിവാദം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച അടിയന്തര പ്രമേയം സ്പീക്കര്‍ തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
വി.ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സര്‍ക്കാരിലെ പല ഉന്നതരും കോഴ വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഭയം കൊണ്ടാണ് അടിയന്തര പ്രമേയത്തെ എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഇത് വളരെ തെളിഞ്ഞ അഴിമതിയാണെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. വിഷയം സബ് മിഷന് ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം ബഹളം വച്ച് എഴുന്നേല്‍ക്കുകയായിരുന്നു.
തുടര്‍ന്ന് സ്പീക്കറുമായി വാക്കേറ്റമുണ്ടായി. സ്പീക്കര്‍ നിലപാടില്‍ ഉറച്ചു നിന്നതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഹൈക്കോടതി നിരോധിച്ച പണമിരട്ടിപ്പ് സ്ഥാപനമായ ലിസില്‍ നിന്നും ഒരു കോടി രൂപ കോഴവാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ വേണുഗോപാലിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു.












Click it and Unblock the Notifications