Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശാഭിമാനി വിവാദം: പ്രതിപക്ഷം സഭ വിട്ടു

ബാംഗ്ലൂര്‍: തമാശയ്ക്ക്‌ മൊബൈല്‍ ഫോണിലൂടെ അശ്ലീല എസ്‌എംഎസ്സുകളും ഇ മെയിലിലൂടെ അശ്ലീല സന്ദേശങ്ങളും കൈമാറി രസിയ്ക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക. പൊലീസ് നിങ്ങളെ തീവ്രവാദിയെന്ന് മുദ്രകുത്തും. തുടര്‍ന്ന് ഇരുന്പഴിയ്ക്കുള്ളിലേയ്ക്കുള്ള വഴിയും തെളിഞ്ഞേയ്ക്കാം.

ഐടി മേഖലയിലെ വിദഗ്‌ധരാണ്‌ ഈ മുന്നറിയിപ്പ് നല്‍കുന്നത്. തങ്ങളുടെ രഹസ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ നിങ്ങള്‍ പോലുമറിയാതെ തീവ്രവാദസംഘടനകള്‍ നിങ്ങളെ ഉപയോഗിയ്ക്കുകയാകാം.

ഒരു മൊബൈല്‍ സന്ദേശമോ ഇ-മെയിലോ അജ്ഞാതനായ ഒരാളില്‍ നിന്ന്‌ ലഭിയ്ക്കുന്നു. ഇത്‌ 20 പേര്‍ക്ക്‌ അയച്ചുകൊടുത്താല്‍ നിങ്ങള്‍ക്ക്‌ സമ്മാനമെന്ന അടിക്കുറിപ്പോടെയായിരിക്കും ഇത്‌ ലഭിക്കുക. കാര്യമറിയാതെ ഇത്‌ സുഹൃത്തുക്കള്‍ക്ക്‌ അയച്ചുകൊടുക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോയേയ്ക്കാം.

ഈ സന്ദേശത്തിന് പുറകില്‍ തീവ്രവാദികള്‍ക്കുള്ള അറിയിപ്പുകളോ, രഹസ്യ വിവരങ്ങളോ കണ്ടേക്കാം. പോലീസ്‌ ഇത്‌ കണ്ടെത്തിയാല്‍ ഈ സന്ദേശം അയച്ചവരും പിടിയിലാകുമെന്ന്‌ സൈബര്‍ നിയമ വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

പാര്‍ലമെന്റ്‌ ആക്രമണത്തിന്‌ തീവ്രവാദികള്‍ ഉപയോഗിച്ച രീതി ഇതായിരുന്നുവത്രെ. പ്രശസ്തയായ ബോളിവുഡ്‌ നടിയുടെ ചിത്രമടങ്ങിയ മൊബൈല്‍ സന്ദേശമുപയോഗിച്ചാണ്‌ അവര്‍ വിവരങ്ങള്‍ കൈമാറിയത്‌.

ഇപ്പോള്‍ സാധാരണക്കാരെ വരെ ഉള്‍പ്പെടുത്തിയാണ്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യാപിപ്പിക്കുന്നത്‌. ചെറിയ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വരെ ഇതിന്റെ ശൃംഖലകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ്‌ ഒരിക്കലുമുപയോഗിക്കാത്ത ആള്‍ പോലും ഇതിന്റെ ഇരയാവുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സൈബര്‍ സാഹസികതയ്ക്ക്‌ മുതിരുന്ന ചെറുപ്പക്കാര്‍ ഇത്തരത്തിലുള്ള അബദ്ധങ്ങളില്‍ ചെന്നുചാടാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ് ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. തമാശയ്ക്കായാലും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരമാണ് . സന്ദേശം ലഭിയ്ക്കുന്നവര്‍ പരാതി നല്‍കിയാല്‍ അയയ്ക്കുന്ന ആള്‍ ശിക്ഷിയ്ക്കപ്പെടും.

ഇന്റര്‍നെറ്റും അമിതമായി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. നെറ്റില്‍ എന്തും ലഭിയ്ക്കും. ഒരിടത്തിനരുന്ന് നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന പൂര്‍ണ്ണവിവരം ലഭ്യമാകും. ലോകത്തെ കന്പ്യൂട്ടറുകളെ മൊത്തത്തില്‍ ബാധിച്ച ഐ ലവ് യു എന്ന വൈറസ് കടത്തിവിട്ട ഫിലിപ്പൈന്‍സിലെ ഒരു വിദ്യാര്‍ത്ഥിയെ പിടികൂടിയത് ഇതിന് തെളിവാണ്. സൈബര്‍ യുഗത്തില്‍ തമാശകളില്‍പ്പോലും കുറ്റകൃത്യത്തിന്‍റെ നിഴലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+