കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനി വിവാദം: പ്രതിപക്ഷം സഭ വിട്ടു

  • By Staff
Google Oneindia Malayalam News

ബന്ദിപ്പോറ: കശ്മീരില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ പറ്റി കുനന്‍ ഗ്രാമവാസികള്‍ കയ്യേറ്റം ചെയ്തു. പിന്നീട് ഇവരുടെ മുഖത്ത് കറുത്ത ചായം പൂശി നഗ്നരാക്കി അഞ്ചു കിലോമീറ്ററോളം നടത്തിച്ചതായാണ് റിപ്പോര്‍ട്ട്.

പറ്റി കുനനിലെ ഗുജ്ജാര്‍ വിഭാഗത്തില്‍ പെട്ട മുഹമ്മദ് റഫിഖ് ഗോജ്‌രി എന്നയാളുടെ പ്രതിഷേമാണ് അനിഷ്ട സംഭവങ്ങള്‍ക്ക് ഇടയാക്കിയത്. ഇയാളുടെ 17 വയസ്സുള്ള മകളെ മാനഭംഗപ്പെടുത്താന്‍ സൈനികര്‍ ശ്രമിച്ചതായാണ് ആരോപണം. ചൊവ്വാഴ്ച ഇവരുടെ വസതിയില്‍ അതിക്രമിച്ചു കയറിയ സൈനികര്‍ ഗോജ്‌രിയുടെ ഭാര്യയോട് വീടുവിട്ടു പോകാന്‍ ആജ്ഞാപിക്കുകയും യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

സംഭവമറിഞ്ഞെത്തിയ ഗ്രാമീണര്‍ 57 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ ശിപായിമാരായ ജോഗീന്ദര്‍ സിംഗ്, ദില്‍‌ജിത് സിംഗ് എന്നിവരെ പിടികൂടി. ഇതറിഞ്ഞ് നൂറിലധികം ആള്‍ക്കാര്‍ ഗ്രാമത്തില്‍ തടിച്ചുകൂടി.

പിന്നീട് ഇവരുടെ തീരുമാനപ്രകാരം സൈനികരെ നഗ്നരാക്കി അഞ്ചുകിലോമീറ്റര്‍ അകലെയുള്ള ബന്ദിപ്പോരയിലെ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വരെ ജനക്കൂട്ടം നടത്തി. സൈനികരെ വിട്ടുകിട്ടുന്നതിനായി പോലീസിന് ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ടിവന്നു. സംഭവത്തില്‍ 12ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വ്യാജ ഏറ്റുമുട്ടലുകള്‍, കൊലപാതകങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍ തുടങ്ങി സൈന്യം വ്യാപകമായി മനുഷ്യവകാശലംഘനം നടത്തുന്നതായി അടുത്ത് കാലത്ത് ഏറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സൈന്യത്തിനുള്ള പ്രത്യേക അധികാരങ്ങള്‍ പിന്‍‌വലിക്കണമെന്നും സൈനികര്‍ പിടിച്ചുകൊണ്ടു പോയശേഷം കാണാതായവരെ കണ്ടുകിട്ടണമെന്നും ആരോപിച്ച് താഴ്വരയില്‍ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്.

ഇതാദ്യമായാണ് സൈനികരെ ഗ്രാമീണര്‍ കൈകാര്യം ചെയ്യുന്ന കാഴ്ച കശ്മീര്‍ കാണുന്നത്. താഴ്വരയില്‍ സൈന്യം തുടരുന്ന നയത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ കശ്മീര്‍ ജനതയുടെ പിന്തുണ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടേക്കും എന്നാണ് നിരീക്ഷകര്‍ ആശങ്കപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X