മരണം വരെ കോണ്‍ഗ്രസുകാരന്‍: കരുണാകരന്‍
കോഴിക്കോട്: മരണം വരെ താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയാണെന്ന് എന്‍സിപി നേതാവ് കെ. കരുണാകരന്‍. തന്നെയാരും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയോ താന്‍ പുറത്തു പോവുകയോ ഉണ്ടായിട്ടില്ലെന്നും ലീഡര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് പാര്‍ട്ടി നന്നാവണമെന്നാണ് തന്‍റെ ആഗ്രഹം. രാജ്യത്ത് ഭാവിയില്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളേ ഉണ്ടാവൂ. അതില്‍ ഒന്ന് കോണ്‍ഗ്രസ് ആയിരിക്കും. രണ്ടാമത്തേത് ഏതാണെന്ന് കാത്തിരുന്ന് കാണാം. എന്തായാലും അത് ബിജെപിയോ ഇടതുപക്ഷമോ ആവില്ലെന്നും കരുണാകരന്‍ തറപ്പിച്ചു പറഞ്ഞു.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ കേരളത്തില്‍ ശക്തമായ പ്രതിപക്ഷമുണ്ടാവുമെന്നറിയിച്ച ലീഡര്‍ സംസ്ഥാനത്തിപ്പോള്‍ ഭരണമില്ലെന്നും കുറ്റപ്പെടുത്തി. അച്യുതാനന്ദന്‍ പറയുന്നതൊന്നും നടക്കുന്നില്ല. അച്യുതാനന്ദന്‍ നടക്കുന്നുണ്ടാവാം. പക്ഷെ കാര്യങ്ങള്‍ നീങ്ങുന്നില്ല. മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അനുസരിക്കുന്നില്ല- കരുണാകരന്‍ ആരോപിച്ചു.












Click it and Unblock the Notifications