Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശാഭിമാനി വിവാദം: പ്രതിപക്ഷം സഭ വിട്ടു

മൂന്നാര്‍: യഥാസമയം പണം ലഭിക്കാത്തതുമൂലം മൂന്നാറില്‍ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധി നേരിടുന്നു.

സ്പെഷല്‍ ഓഫിസറുടെ പ്രവര്‍ത്തനങ്ങള്‍ക്കടക്കം 13 ലക്ഷം രൂപയാണ്‌ മേയ്‌ 13 മുതല്‍ ദൗത്യസംഘത്തിനു സര്‍ക്കാര്‍ നല്‍കിയത്‌.

പ്രധാനമായും പൊളിക്കല്‍ സംഘത്തിന്റെ വാഹനങ്ങളുടെ വാടക, ഡീസല്‍, തൊഴിലാളികളുടെ കൂലി തുടങ്ങിയ ഇനങ്ങളിലാണു പണം കൂടുതല്‍ ചെലവാകുന്നത്‌.

വ്യക്‌തമായ ആസൂത്രണത്തിന്റെ അഭാവംമൂലം അടിയന്തര സാഹചര്യത്തില്‍ രൂപീകരിച്ച ദൗത്യസംഘത്തിലെ ഇടിച്ചുനിരത്തല്‍ സംഘങ്ങള്‍ക്കാണു പലപ്പോഴും ദുര്‍ഗതി.

വാടകയ്ക്ക്‌ എടുത്ത മൂന്നു ഹിറ്റാച്ചികളും മൂന്നു ജെസിബികളും പൊളിക്കാനുള്ള ഉത്തരവു കാത്തു കിടക്കുകയാണ്‌. ഇവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ 50 തൊഴിലാളികളുമുണ്ട്‌.

പെട്രോള്‍ പന്പിലെ കുടിശിക വര്‍ധിച്ചതിനെത്തുടര്‍ന്നു ദൗത്യസംഘത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക്‌ ഇന്ധനം നിഷേധിച്ചിരുന്നു.ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കു നടപടി ഭയന്ന്‌ ഇന്ധനം നല്‍കിയെങ്കിലും അനുബന്ധമായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കാണു ഇന്ധനം നല്‍കാഞ്ഞത്‌.

റവന്യു വകുപ്പിന്റെ വാഹനങ്ങള്‍ക്കു പുറമേ വനം - പൊതുമരാമത്തു വകുപ്പ്‌ വാഹനങ്ങളാണ്‌ ദൗത്യസംഘം ഉപയോഗിക്കുന്നത്‌. സംഘത്തിന്റെ പ്രവര്‍ത്തനത്തിനു പണം അനുവദിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അടിയന്തര നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.

മൂന്നാറില്‍ തൊഴിലാളികളെ ലഭിക്കാത്തതിനാല്‍ എറണാകുളം ജില്ലയില്‍നിന്നാണ്‌ അടിയന്തരമായി തൊഴിലാളികളെ ഇറക്കുമതി ചെയ്‌തത്‌. ഇവരെ ഇതുവരെ തിരിച്ചയച്ചിട്ടില്ല.

പെരുന്പാവൂരില്‍ ജോലിക്ക്‌ എത്തിയ തൊഴിലാളികളെ ബലമായി പിടിച്ചു കൊണ്ടുവരികയായിരുന്നു. ഇടയ്ക്ക്‌ അവധി കൊടുക്കുന്നത്‌ ഒഴിച്ചാല്‍ ഇവരും ദൗത്യസംഘത്തിന്‍റെ നിയന്ത്രണത്തിലാണ്.

പൊളിക്കല്‍ ഉള്ള ദിവസം മുഴുവന്‍ കൂലിയും അല്ലാത്ത ദിവസങ്ങളില്‍ പകുതി കൂലിയുമാണു തൊഴിലാളികള്‍ക്ക് നല്‍കുന്നത്‌. ദേവികുളം വനംവകുപ്പിന്റെ ഡോര്‍മിറ്ററിയിലാണ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+