കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയകേസ്‌: സംഭവിക്കാന്‍ പാടില്ലാത്തത്‌ സംഭവിച്ചു

  • By Staff
Google Oneindia Malayalam News

ബീജിംഗിലെ ഇരുണ്ട തെരുവിലൊന്നില്‍ കാണുന്ന ഒരു റസ്‌റ്റോറന്റ്‌ , അകത്തു കയറിയിരുന്ന് മെനുനോക്കി നിങ്ങള്‍ ഓര്‍ഡര്‍ നല്‍കുമ്പോള്‍ മുന്നിലെത്തുന്നത്‌ ഒട്ടും പരിചിതമല്ലാത്ത വിഭവങ്ങള്‍..

പേടിയ്‌ക്കേണ്ടതില്ല പിന്നാലെയെത്തുന്ന പരിചാരികമാര്‍ നിങ്ങളുടെ അടുത്തെത്തി നനുത്ത ശബ്ദത്തില്‍ പറഞ്ഞുതരും- ഇത്‌ നായയുടെ ലിംഗമാണ്‌, അല്ലെങ്കില്‍ കഴുതയുടേത്‌...

നെറ്റിചുളിക്കേണ്ടതില്ല പിന്നാലെ ഇവയുടെ പോഷക ഗുണങ്ങളും ഇവര്‍ നിരത്തും. കഴുതയുടെ ലിംഗം കഴിയ്‌ക്കുന്നത്‌ തൊലിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണ്‌. പാമ്പുകളുടേത്‌ അതിലും ഗുണപ്രദമാണ്‌. ഇവയ്‌ക്കാകട്ടെ ലിംഗം രണ്ടെണ്ണമുണ്ടാകും. ഭക്ഷണത്തിനൊപ്പം ചിലപ്പോഴിങ്ങനെ വിലപ്പെട്ട വിജ്ഞാനവും കിട്ടിയേയ്‌ക്കും.

ഇത്‌ ദി ഗോളിസ്‌ഹാംഗ്‌ റസ്റ്റോറന്റ്‌. ബീജിംഗിലെ ഏറ്റവും വലിയ പെനിസ്‌ എമ്പോറിയമെന്ന്‌ റസ്‌റ്റോറന്റുകാര്‍ അവകാശപ്പെടുന്നു. ഇത്‌ തമാശയല്ല. ഭക്ഷണത്തില്‍ നിറത്തിന്റെ വൈവധ്യം കൊണ്ട്‌ ആരിലും കൊതിയുളവാക്കാന്‍പോന്നവയാണ്‌ ചൈനീസ്‌ വിഭവങ്ങള്‍. എന്നാല്‍ ഗോളിസ്‌ഹാംഗില്‍ ലഭിയ്‌ക്കുന്ന വൈവിധ്യമാര്‍ന്ന വിഭവങ്ങളെക്കുറിച്ച്‌ കേട്ടാല്‍ ഈ പ്രിയമൊക്കെ പമ്പകടക്കും. ചിലപ്പോള്‍ ഓടി പുറത്തുപോയി ഓക്കാനിയ്‌ക്കുകയും ചെയ്‌തേയ്‌ക്കാം.

നായയുടെയും കാളയുടെയും പാമ്പിന്റെയും കഴുതയുടെയും ലിംഗങ്ങള്‍, വേവിച്ചതും അച്ചാറിട്ടതും, മാനിന്റെ രക്തവും വോഡ്‌കയും ചേര്‍ത്ത കോക്‌ ടെയില്‍... ഇവിടത്തെ വിഭവങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു. ഇവയെക്കുറിച്ചെന്തെങ്കിലും സംശയങ്ങളുണ്ടോ നാന്‍സിയെന്ന പരിചാരികയുടെ സേവനം സദാസമയം ലഭ്യമാണ്‌.

ഇവിടെ ഹോട്ടല്‍ ജീവനക്കാരികളെ പരിചാരികമാരെന്ന്‌ വിളിയ്‌ക്കാറില്ല ന്യൂട്രിഷന്‍സ്‌ എന്നാണവര്‍ സ്വയം പരിചയപ്പെടുത്തുന്നത്‌. ഇത്രയും വൈവിദ്യമാര്‍ന്ന ഇവിടത്തെ മെനുവിന്‌ രൂപം നല്‍കിയത്‌ ഗുവോ എന്ന മനുഷ്യനാണ്‌. 81കാരനായ ഗുവോ ഇപ്പോള്‍ ജോലിയില്‍ നിന്നും വിരമിച്ചു. എങ്കിലും ഗുവോ തയ്യാറാക്കിയ മെനു ഇപ്പോഴും ജനപ്രിയമായി മുന്നേറുന്നു.

1949ല്‍ ചൈനയില്‍ ആഭ്യന്തരയുദ്ധമുണ്ടായപ്പോള്‍ ഗുവാ തായ്‌ വാനിലേയ്‌ക്ക്‌ മാറിത്താമസിച്ചു അവിടെനിന്നും അറ്റ്‌ലാന്റയിലേയ്‌ക്കം ജോര്‍ജിയയിലേയ്‌ക്കും പോയി. അവിടെനിന്നാണ്‌ പരമ്പരാഗത ചൈനീസ്‌ ഔഷധങ്ങളെക്കുറിച്ച്‌ ഗുവാ കാര്യമായി പഠിച്ചത്‌. പിന്നീട്‌ അതിന്‍മേലുള്ള പരീക്ഷണങ്ങളായിരുന്നു. ലിംഗങ്ങള്‍ പുരുഷന്റെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്‌ക്കുന്നുവെന്ന്‌ മാത്രമല്ല അവയില്‍ കൊഴുപ്പിന്റെ സാന്നിദ്ധ്യവും കുറവാണ്‌. പല രോഗങ്ങളും ഇവകൊണ്ട് സുഖപ്പെടുത്താനുമാകും. ഇങ്ങനെ പോകുന്നു ഇവയ്‌ക്ക്‌ ഗുവാ കണ്ടെത്തിയ ഗുണഗണങ്ങള്‍. ചൈനീസ്‌ വിശ്വാസപ്രകാരം ലിംഗങ്ങള്‍ കഴിയ്‌ക്കുന്നത്‌ പുരുഷന്മാരുടെ ലൈംഗിക ശേഷിയെ വര്‍ദ്ധിപ്പിയ്‌ക്കും.

സമ്പന്നരായ ബിസിനസുകാരാണ്‌ ഇവിടത്തെ സ്ഥിരം സന്ദര്‍ശകര്‍. പ്രത്യേകം സജ്ജമാക്കിയ സ്വകാര്യതയുള്ള മുറികളിലാണ്‌ തീന്‍ മേശകള്‍ ഒരുക്കിയിരിക്കുന്നത്‌. കടുവയുടെയും കാളയുടെയും ലിംഗങ്ങളാണ്‌ ഇവിടത്തെ മെനുവില്‍ ഏറ്റവും വിലകൂടിയത്‌. 5,700 ഡോളര്‍ വരെയാണ്‌ പുരുഷന്മാര്‍ ഈ അപൂര്‍വ്വ വിഭവങ്ങള്‍ക്കായി ചിലവിടുന്നത്‌. ഇവ കിട്ടണമെങ്കിലോ മാസങ്ങള്‍ക്കമുമ്പേതന്നെ അഡ്വാന്‍സ്‌ കൊടുത്ത്‌ ഏല്‍പ്പിയ്‌ക്കുകയും വേണം.

ചൈനയില്‍ കടുവയുടെ ശരീരഭാഗങ്ങള്‍ ഇങ്ങനെ വില്‍ക്കുന്നതുമൂലം കടുവകള്‍ക്ക്‌ വന്‍ വംശനാശം സംഭവിയ്‌ക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകരും മൃഗസ്‌നേഹികളും ആരോപണം ഉന്നയിയ്‌ക്കുന്നുണ്ട്‌. എന്നാല്‍ ഗോളിസ്‌ഹാംഗില്‍ പ്രായം ചെന്ന്‌ മരിച്ച കടുവകളുടെ ലിംഗം മാത്രമേ പാകം ചെയ്‌ത്‌ കൊടുക്കാറുള്ളുവെന്ന്‌ റസ്‌റ്റോറന്റുകാര്‍ ആണയിടുന്നു. മാത്രവുമല്ല വര്‍ഷത്തില്‍ ഇത്തരത്തില്‍ ഒന്നോ രണ്ടോ ആവശ്യക്കാര്‍ മാത്രമേ ഉണ്ടാകാറുമുള്ളു.

കടുവയുടെ ലിംഗത്തിന്‌ മറ്റുള്ളവയുടേതില്‍ നിന്നും വേറിട്ട്‌ വല്ല ഗുണവും ഉണ്ടോയെന്നന്വേഷിച്ചാല്‍ അതുമില്ല. ഓരോരുത്തരും തങ്ങള്‍ കാശുകാരാണെന്ന്‌ കാണിക്കാന്‍ ഓരോ വഴികള്‍ തിരഞ്ഞെടുക്കുന്നു, അത്രമാത്രം- നാന്‍സി പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X