ദേശാഭിമാനി വിവാദം: പ്രതിപക്ഷം സഭ വിട്ടു
ബെയ്‌ജിംഗ്: വന്‍മതിലെന്ന പേരു കേള്‍ക്കുന്പോള്‍ത്തന്നെ ചൈനയെന്ന പേരാണ് ലോകത്തിന്റെ മനസ്സിലെത്തുന്നത് ഇനിമുതല്‍ കടല്‍പ്പാലമെന്നു കേള്‍ക്കുമ്പോഴും ചൈനതന്നെയായിരിയ്‌ക്കും നമ്മുടെ മനസ്സിലെത്തുക.
ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലമെന്ന സ്വപ്‌നവും ചൈന സാക്ഷാത്‌കരിച്ചിരിക്കുകയാണ്. 1500 കോടി ഡോളര്‍ ചെലവിട്ടു നിര്‍മ്മിച്ച പാലത്തിന് 36 കിലോമീറ്റര്‍ നീളമുണ്ട്. കിഴക്കന്‍ ചൈനയുടെ ദീരദേശത്ത് ഹാംഗൂ ബേയിലേയ്‌ക്കാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 2008ല്‍ ഇത് പൊതുജനത്തിന് തുറന്നുകൊടുക്കാനാണ് അധികൃതരുടെ തീരുമാനം.
ചൈനയുടെ കടല്‍പ്പാലം യാഥാര്‍ത്ഥ്യമായതോടെ ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലമെന്ന് പേരുകേട്ടിരുന്ന ബഹറൈനെയും സൗദി അറേബ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ റക്കോര്‍ഡാണ് തകര്‍ന്നത്. 25 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം.
പുതിയ ആറുവരിപ്പാലം ഗതാഗതത്തിന് വിട്ടുകൊടുക്കുന്നതോടെ ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ സാങ്‌ഹായ്‌ക്കും പ്രമുഖ തുറമുഖമായ നിംഗ്‌ബോയ്‌ക്കും ഇടയിലുള്ള ദൂരം 120 കീലോമീറ്ററായി കുറയും. മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗതയില്‍ ഇതുവഴി സഞ്ചരിയ്‌ക്കാനും കഴിയും.












Click it and Unblock the Notifications