Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശാഭിമാനി വിവാദം: പ്രതിപക്ഷം സഭ വിട്ടു

ഫിലാഡെല്‍ഫിയ(യുഎസ് ): തടവുക്കാരികളോട്‌ സെക്‌സ്‌ ഷോ നടത്താന്‍ ആവശ്യപ്പെട്ട്‌ പോലീസ്‌ ഓഫീസറുടെ തൊപ്പി തെറിച്ചു. 32ക്കാരനായ നോര്‍ബര്‍ട്ടോ കപ്പാസാണ്‌ ജയിലില്‍ വച്ച്‌ തടവുക്കാരികളോട്‌ ലൈംഗിക കേളികളില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടത്‌ വഴി കുഴപ്പത്തില്‍ ചെന്നു ചാടിയത്‌.

2003ലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. മയക്കുമരുന്ന്‌ കൈവശം വച്ചതിന്‌ ജയിലിലായ രണ്ട്‌ യുവതികളോടാണ്‌ കപ്പാസ്‌ തന്റെ ആഗ്രഹം അറിയിച്ചതും അത്‌ നടത്തികാട്ടാന്‍ ആവശ്യപ്പെട്ടതും. അതേസമയം ഇവരുടെ പക്കല്‍ നിന്ന്‌ മയക്കുമരുന്ന്‌ കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ഇവരുടെ പേരില്‍ കേസ്‌ ചാര്‍ജ്‌ ചെയ്യുകയുണ്ടായില്ല.

പരസ്‌പരം ചുംബിക്കാനും കെട്ടിപിടിക്കാനുമൊക്കെ കപ്പാസ്‌ നിര്‍ബന്ധിച്ചതായി യുവതികള്‍ വെളിപ്പെടുത്തി. അതു കൂടാതെ മാറിടം പ്രദര്‍ശിപ്പിക്കാന്‍ വരെ കല്‍പ്പിക്കുകയുണ്ടായെന്നും ഇവര്‍ മൊഴി നല്‍കി. എന്നാല്‍ കുറ്റമൊക്കെ നിഷേധിച്ച്‌ കാപാസ്‌ അന്വേഷണ സംഘത്തോട്‌ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

വര്‍ഷങ്ങളോളം പുരോഗതിയില്ലാതെ കിടന്ന കേസ്‌ കഴിഞ്ഞ വര്‍ഷമാണ്‌ വീണ്ടും ഊര്‍ജ്ജിതമായത്‌. ഇതേ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കപ്പാസ്‌ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയതും 30 ദിവസം സസ്‌പെന്‍ഷന്‍ ലഭിച്ചതും.

സസ്‌പെന്‍ഷന്‍ തീരുന്നതിന്റെ പിറ്റേ ദിവസം തന്നെ ജോലിയില്‍ നിന്ന്‌ പുറത്താക്കുമെന്നും പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+