Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: വൈദികന്‍റെ പാസ് പോര്‍ട്ട് തടഞ്ഞു വച്ചു

രാജ്‌കോട്: 45 വയസ്സായ ക്യാന്‍സര്‍ രോഗി ആശുപത്രിയില്‍ വച്ച്‌ ബലാല്‍സംഗത്തിന്‌ ഇരയായി. ദാരിദ്ര്യം മൂലം സര്‍ക്കാര്‍ ആശുപത്രി പരിസരത്ത്‌ കഴിയാന്‍ നിര്‍ബന്ധിതയായ സ്‌ത്രീയാണ്‌ ബുധനാഴ്‌ച രാത്രി പീഡനത്തിനിരയായത്‌.

രാജ് കോട്ടിലെ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയ്‌ക്കടുത്തുളള നടപാതയില്‍ ഉറങ്ങുകയായിരുന്ന തന്നെ ചിലര്‍ കാലില്‍ പിടിച്ച്‌ വലിച്ചിഴച്ച്‌ ആശുപത്രിയ്‌ക്കകത്ത്‌ കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന്‌ ഇവര്‍ പോലീസിന്‌ നല്‍കിയ പരാതിയില്‍ പറയുന്നു.

അവരുടെ ഭര്‍ത്താവ്‌ അടുത്തുളള ക്ഷേത്രത്തിലായിരുന്ന സമയത്താണ്‌ സംഭവം നടന്നത്‌. കഴിഞ്ഞ മൂന്നു വര്‍ഷമായി ഭര്‍ത്താവുമൊന്നിച്ച്‌ ഇവര്‍ ആശുപത്രി പരിസരത്തായിരുന്നു താമസം.

വായില്‍ ക്യാന്‍സര്‍ ബാധിച്ച ഇവര്‍ ആശുപത്രിയില്‍ ചികില്‍സയ്‌ക്ക്‌ വിധേയയായി കഴിയുകയായിരുന്നു. അസുഖം കാരണം അക്രമികളെ പ്രതിരേധിക്കാന്‍ അശക്തയായിരുന്നുവെന്നും ഇവര്‍ പോലീസിനോട്‌ പറഞ്ഞു.

സംഭവത്തിന്‌ ശേഷം ഭര്‍ത്താവിനരികില്‍ ചെന്ന്‌ കരയാന്‍ തുടങ്ങിയ ഇവരെ പരിസരവാസികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഐപിസി 376 വകുപ്പ്‌ പ്രകാരം പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+