പി. ജയരാജന്‍ വധശ്രമക്കേസ്: പ്രതികള്‍ക്ക് 10 വര്‍ഷം തടവ്
കൊല്‍ക്കത്ത: സിംഗൂരില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം നേതാവിനെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
സിപിഎം സിംഗൂര്‍ സോണല്‍ കമ്മറ്റി സെക്രട്ടറി സുര്‍ഹിദ് ദത്തയെയാണ് റിമാന്‍ഡ് ചെയ്തത്. വ്യാഴാഴ്ചയാണ് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിംഗൂരില്‍ ഭൂമി ഏറ്റെടുക്കുന്നതിന് എതിരായുള്ള സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്ന താപസി മാലിക്(18) എന്ന യുവതിയുടെ ശരീരം ഡിസംബര്‍ 18ന് കത്തിക്കരിഞ്ഞ നിലയില്‍ ടാറ്റയുടെ കാര്‍ പദ്ധതി പ്രദേശത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.
ബംഗാള്‍ സര്‍ക്കാരിന്‍റെ വ്യാവസായികവല്‍ക്കരണ നയത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ദത്തയുടെ അറസ്റ്റ്. അറസ്റ്റിനെ തുടര്‍ന്ന് സംഭവം വ്യക്തിപരമായി നടത്തിയ കുറ്റകൃത്യമാണെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നും സിപിഎം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനായ ദേബു മാലിക് എന്നയാളെ അറസ്റ്റുചെയ്തതിനു പിന്നാലെയാണ് ദത്തയേയും അറസ്റ്റു ചെയ്തത്.












Click it and Unblock the Notifications