വിവാഹ രേഖയില്‍ ഭര്‍ത്താവ് കേരളം!
കായംകുളം: വിവാഹം രജിസ്റ്റര്‍ ചെയ്‌ത് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടിയപ്പോള്‍ കായംകുളം എരുവ സ്വദേശി ഗിരിജയ്‌ക്ക് ബോധം പോയില്ലെന്നേയുള്ളു. കാര്യമെന്തെന്നല്ലേ ഭര്‍ത്താവിന്റെ പേരിന് നേര്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നത് കേരളം എന്ന് .
എങ്ങനെ ബോധം പോകാതിരിയ്‌ക്കും വിവാഹം കഴിഞ്ഞ് ജീവിതവും തുടങ്ങി അങ്ങനെയിരിക്കെ സര്‍ട്ടിഫിക്കറ്റില്‍ ഭര്‍ത്താവിനെ മാറ്റുകയെന്നാല്‍ ചില്ലറക്കാര്യമാണോ. ഗിരിജയുടെ പേരും തെറ്റായിട്ടാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അപ്പോഴാവണം ഗിരിജയ്‌ക്ക് ശ്വാസം നേരെ വീണത്.
നഗരസഭാ അധികൃതര്‍ക്ക് പറ്റിയ കൈത്തെറ്റാണിത്. ഭര്‍ത്താവിനെ മാറ്റിയതും പേര് തെറ്റിച്ചതും പോരാ കായംകുളം നഗരസഭാധികൃതര്‍ ഗിരിജയ്‌ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് നിയമം ലംഘിച്ചാണ്. ഇവിടെ ഇത് പതിവാണെന്ന് അനുഭവസ്ഥര്‍.
പത്തുരൂപ വിലയുള്ള മുദ്രപ്പത്രത്തിലാണ് സാധാരണയായി വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. മുദ്രപ്പത്രം അപേക്ഷകര്‍ തന്നെ നല്‍കണമെന്നാണ് വ്യവസ്ഥ. മുദ്രപ്പത്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടാത്തവര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റും നല്‍കാറുണ്ട്.
എന്നാല്‍ മുദ്രപ്പത്രത്തില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് നിയമസാധുത കൂടുതലാണെന്നാണ് അപേക്ഷകര്‍ പറയുന്നത് മുദ്രപത്രത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ സര്‍ക്കാര്‍ മുദ്രപതിച്ച ഭാഗത്ത് ഒന്നും എഴുതുകയോ രേഖപ്പെടുത്തുകയോ ചെയ്‌താല്‍ അതിന് നിയമസാധുതയില്ല.
എന്നാല്‍ മിക്കവാറും വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാകട്ടെ മുദ്രപതിച്ച ഭാഗത്ത് പൂര്‍ണ്ണമായും എഴുതിയാണ്. നഗരസഭയുടെ സീലും സെക്രട്ടറിയും ഒപ്പും രേഖപ്പെടുത്താന്‍ സ്ഥലം തികയാത്തതിനാലാണ് ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നാണ് നഗരസഭാധികൃതര്‍ നല്‍കുന്ന വിശദീകരണം.












Click it and Unblock the Notifications