കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി. ജയരാജന്‍ വധശ്രമക്കേസ്‌: പ്രതികള്‍ക്ക്‌ 10 വര്‍ഷം തടവ്‌

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം നേതാവ്‌ പി.ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറുപേര്‍ക്കും 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

തലശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍സ്‌ കോടതി ജഡ്‌ജി സതീനാഥനാണ്‌ വിധി പ്രഖ്യാപിച്ചത്‌. മറ്റു മൂന്ന്‌ പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതേ വിട്ടു.

ആര്‍എസ്‌എസ്‌ ജില്ലാ കാര്യവാഹ്‌ ഉള്‍പ്പെടെ ആറ്‌ പ്രതികള്‍ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയിരുന്നു. ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ കതിരൂരിലെ കാടിച്ചേരി അജി എന്ന അജിത്‌കുമാര്‍, കതിരൂറ്‍ കക്കറ കിളച്ചപറമ്പത്ത്‌ വീട്ടില്‍ ചിരുകണ്ടോത്ത്‌ പ്രശാന്ത്‌ , ആര്‍എസ്‌എസ്‌ താലൂക്ക്‌ കാര്യവാഹ്‌ പാട്യം പത്തായക്കുന്നിലെ കോയോന്‍ മനു എന്ന മനോജ്‌, ആര്‍എസ്‌എസ് ജില്ലാ കാര്യവാഹ്‌ കതിരൂറ്‍ ഡൈമണ്‍മുക്കിലെ കുഞ്ഞിപറമ്പത്ത്‌ പാറ ശശി എന്ന വി.ശശിധരന്‍, പാട്യം കിഴക്കെ കതിരൂരിലെ എളന്തോട്ടത്തില്‍ മനോജ്‌, ഏഴാം പ്രതി ചുണ്ടങ്ങാപ്പൊയില്‍ പുതിയേടത്ത്‌ വീട്ടില്‍ ജെ.പി. എന്ന ജയപ്രകാശ്‌ എന്നിവരെയാണ്‌ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയത്‌.

ആറാം പ്രതി കുനിയില്‍ ഷനൂപ്‌, എട്ടും ഒമ്പതും പ്രതികളായ കതിരൂറ്‍ ഡൈമണ്‍മുക്കിലെ കോയേരി പ്രമോദ്‌, പത്തായക്കുന്നിലെ ആശാരി മോഹനന്‍ എന്ന തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ്‌ വെറുതെവിട്ടത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X