പി. ജയരാജന്‍ വധശ്രമക്കേസ്: പ്രതികള്‍ക്ക് 10 വര്‍ഷം തടവ്
ലണ്ടന്‍: എടിഎമ്മുകള്‍ ഇല്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് നമുക്ക് വെറുതെ ഓര്‍ക്കാനെങ്കിലും കഴിയുമോ? എപ്പോഴും പണം കൂടെക്കൊണ്ടുനടക്കുന്നതിന്‍റെ അസൗകര്യം ഇല്ലാതെ യാത്രകള്‍ ഒട്ടൊക്കെ സുരക്ഷിതമാക്കി... അതെ, നിത്യജീവിതത്തില്‍ എടിഎമ്മുകള്‍ക്കും വേര്‍പെടുത്താനാവാത്ത ഒരു സ്ഥാനമായിക്കഴിഞ്ഞു.
ഈ എടിഎമ്മുകള്‍ക്ക് എത്രവയസ്സായി എന്നു ചോദിച്ചാല്‍ വല്ല ഊഹവുമുണ്ടോ? ഇവര്‍ക്ക് 40 തികഞ്ഞു. ആശ്ചര്യമായി തോന്നുന്നില്ലേ? 1967 ജൂണ്‍ 27ന് ലണ്ടനിലെ ഒരു ബാങ്കാണ് ആദ്യമായി എടിഎം പ്രവര്‍ത്തിപ്പിച്ചത്. ഇതിന് ബ്രിട്ടീഷുകാര്‍ അന്നൊരു ഓമനപ്പേരുമിട്ടു- ചുമരിലെ ദ്വാരം! അഥവാ ഹോള്‍ ഇന്‍ ദി വാള്‍.
ആയിരത്തിത്തൊള്ളായിരത്തി അറുപതുകള്‍ കഴിയാറായപ്പോള്‍ ലോകത്ത് ആകെയുണ്ടായിരുന്നത് എണ്ണൂറോളം എടിഎമ്മുകള്‍ മാത്രമായിരുന്നു. അന്നൊക്കെ ബാങ്ക് വൗച്ചറുകള്‍ ഉപയോഗിച്ചാണ് എടിഎമ്മുകളില്‍ നിന്നും പണം എടുത്തിരുന്നത്. ഇന്നത്തെ രൂപത്തിലുള്ള കാര്‍ഡുകള്‍ പിറവികൊണ്ടത് വളരെക്കഴിഞ്ഞാണ്.
ഇന്ന് ലോകത്താകമാനം 1.6 ദശലക്ഷം എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുകെയില്‍ മാത്രം ഒരു സെക്കന്‍ഡില്‍ 5000 പൗണ്ടാണ് എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കപ്പെടുന്നത്. ബ്രിട്ടണില്‍ ഒരു സെക്കന്‍ഡില്‍ 80 ല്‍ കൂടുതല്‍ എടിഎം പണക്കൈമാറ്റങ്ങള്‍ നടക്കുന്നു.
ജോണ്‍ ഷെഫേര്‍ഡ് ബാരണ്‍ എന്നയാളാണ് ആദ്യത്തെ എടിഎം കണ്ടുപിടിച്ചത്. ഒരു ദിവസം മുഴുവന്‍ ചെക്ക് പണമാക്കി മാറ്റാന്‍ കഴിയാതെ നടന്ന് വീട്ടില്‍ വന്ന് കുളിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു യന്ത്രത്തെക്കുറിച്ചുള്ള ആശയം ബാരണ്‍ന്റെ തലയില്‍ ഉദിച്ചത്.
മണി പ്രിന്‍ററാണ് ബാരന്‍റെ സംഭാവന. ആദ്യം ആറക്കങ്ങളുള്ള ഒരു തിരിച്ചറിയല്‍ കോഡാണ് ബാരണ്‍ ഉപയോഗിച്ചത്. എന്നാല്‍ ഭാര്യയ്‌ക്ക് ആറക്കങ്ങള്‍ ഓര്‍ത്തുവെയ്‌ക്കാന്‍ കഴിയാതെവന്നപ്പോള്‍ അത് നാലായി ചുരുക്കി.
ലോകത്തിന് തന്റെ സംഭാവന എത്രവലുതാണെന്ന കാര്യം ബാരന് അറിയാമെങ്കിലും ഈ രംഗം ഇനിയും വളരുമെന്നും ഇനി ലോകം മൊബൈല്‍ഫോണുകളായിരിക്കും ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് ഉപയോഗിക്കുകയെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications