കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി. ജയരാജന്‍ വധശ്രമക്കേസ്‌: പ്രതികള്‍ക്ക്‌ 10 വര്‍ഷം തടവ്‌

  • By Staff
Google Oneindia Malayalam News

എയ്‌സ്വാള്‍: മിസോറമിലെ മുളംകാടുകള്‍ പൂത്തപ്പോള്‍ കാടുകളില്‍ സുലഭമായ മുളയരി നേരെ ചെന്നുകയറിയത്‌ ഇവിടുത്തെ അടുക്കളകളിലേയ്‌ക്കു മാത്രമല്ല അവിടത്തെ കിടപ്പറകളിലേയ്‌ക്ക്‌ കൂടിയാണ്‌.

പോഷകസമൃദ്ധിയുടെ കാര്യത്തില്‍ മുളയരി പണ്ടേ പ്രസിദ്ധമാണ്‌. എന്നാല്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്‌ക്കുന്ന വയാഗ്രയ്‌ക്കു പകരമായിക്കൂടി ഇതുഉപയോഗിക്കാമെന്നതാണ്‌ മിസോറമിലെ സംസാരം. ഇത്‌ വെറും സംസാരമല്ലെന്നും മിസോറംകാര്‍ ആണയിടുന്നു. മുളയരിയുടെ ഈ ഗുണം അനുഭവിച്ചറിഞ്ഞവര്‍ അത്‌ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

വിവാഹം കഴിഞ്ഞ്‌ ഒന്‍പത്‌ വര്‍ഷമായിട്ടും ഒരു കുഞ്ഞിക്കാലു കാണാന്‍ കഴിയാത്തവരായിരുന്നു താരയും ദാവ്‌ഗിയും. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളൊക്കെ മാറിമറിഞ്ഞെന്ന്‌ ഇവര്‍തന്നെ പറയുന്നു. ഏറ്റവും അവസാന ആയുധമെന്ന നിലയ്‌ക്കാണ്‌ ഞങ്ങള്‍ മുളയരി പരീക്ഷിച്ചത്‌. ഇപ്പോള്‍ ഞാനൊരു ആണ്‍കുഞ്ഞിന്റെ അച്ഛനാണ്‌ താര അഭിമാനത്തോടെ പറയുന്നു.

കാര്യം ഇങ്ങനെയാണെങ്കില്‍ മുളയരിയ്‌ക്കുവേണ്ടി മിസോകള്‍ ക്യൂ നില്‍ക്കുന്നതിനെ കുറ്റം പറയാനൊക്കുമോ. ഒരു കുഞ്ഞുണ്ടാകാനുള്ള ആഗ്രഹവുമായി മിസോറമിലെ നാട്ടുവൈദ്യന്‍ മുതല്‍ കൊല്‍ക്കത്തയിലെ വിദഗ്‌ധ ഡോക്ടര്‍മാരെ വരെ ഇവര്‍ സമീപിച്ചിരുന്നു. ഇതിനായി 800,000 രൂപ മുടക്കുകയും ചെയ്‌തിരുന്നു.

ആശകെട്ട്‌ ജീവിതം മടുത്തിരിക്കുമ്പോഴാണ്‌ അയല്‍ക്കാരന്‍ പറഞ്ഞ്‌ മുളയരിയുടെ ഗുണത്തെക്കുറിച്ച്‌ ഇവര്‍ അറിയുന്നത്‌. പിന്നെ താമസിച്ചില്ല മുളയരി ഭക്ഷണത്തില്‍ഉള്‍പ്പെടുത്തി. അടുത്ത മാസത്തില്‍ അവരെക്കാത്തിരുന്നത്‌ ദാവ്‌ഗി ഗര്‍ഭിണിയാണെന്ന വാര്‍ത്തയായിരുന്നു.

എന്നാല്‍ മുളയരിയുടെ ഈ ഗുണത്തിന്‌ ഇതേവരെ ശാസ്‌ത്രീയമായ തെളിവില്ല. മിസോറമില്‍ മുളങ്കാടുകള്‍ പൂക്കുന്ന കാലത്ത്‌ എലികള്‍ ധാരാളമായി പെറ്റുപെരുകാറുണ്ട്‌. ഒരു പക്ഷേ ഈ സാധ്യതയെ മുന്‍നിര്‍ത്തിയായിരിക്കണം മുളയരിയ്‌ക്ക്‌ ഇത്തരമൊരു ഗുണമുണ്ടെന്ന്‌ മിസോകാര്‍ വിശ്വസിയ്‌ക്കുന്നത്‌. എന്നാല്‍ മുളപൂത്ത്‌ അരിയാകുന്നതോടെ എലികള്‍ക്ക്‌ ഭക്ഷണത്തിന്‌ ക്ഷാമമില്ലാതാവുകയും അങ്ങനെ എണ്ണം വര്‍ദ്ധിയ്‌ക്കുകയുമായിരിക്കുമെന്നും അഭിപ്രായങ്ങളുണ്ട്‌.

ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രിഷനിലും ഇതിനെക്കുറിച്ച്‌ പരീക്ഷണങ്ങള്‍ നടന്നു. എന്നാല്‍ ഒരു ജീവികളിലും പ്രത്യുല്‍പാദനശേഷിയോ ലൈംഗികശേഷിയോ വര്‍ദ്ധിപ്പക്കാനുള്ള ഗുണം മുളയരിയ്‌ക്കില്ലെന്നാണ്‌ അവിടെ നടന്ന പഠനങ്ങളില്‍ തെളിഞ്ഞത്‌.

ഒരുപക്ഷേ എന്നെങ്കിലും ഏതെങ്കിലുമൊരു പഠനത്തില്‍ ഇതിന്‌ ഇത്തരമൊരു ശേഷിയുണ്ടെന്ന്‌ തെളിഞ്ഞാല്‍ അമ്പത്‌ വര്‍ഷത്തില്‍ ഒരിക്കല്‍ മുളം കാടുകള്‍ പൂക്കുന്നതിനായി മിസോറംകാര്‍ കാത്തിരുന്നേയ്‌ക്കാം. ലൈംഗികശേഷിയ്‌ക്ക്‌ മുളയരിയെന്ന ലേബലില്‍ ഇത്‌ മാര്‍ക്കറ്റിലെത്തിയ്‌ക്കാന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X