കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനി കോഴ വിവാദം: ജയരാജന് രൂക്ഷ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

ദില്ലി: എച്ച്‌ഐവി ബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിയ്‌ക്കുമ്പോഴും സുരക്ഷിതമായ ലൈംഗിക ബന്ധത്തിനുള്ള മാര്‍ഗങ്ങള്‍ ജനകീയമാക്കാനായി ഇന്ത്യയ്‌ക്ക്‌ കഠിനപ്രയത്‌നം നടത്തേണ്ടിവരുന്നു.

ഇതിന്‌ ഏറ്റവും സുരക്ഷിതമാര്‍ഗ്ഗമായി കോണ്ടങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ ഫലപ്രദമായ രീതികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നാണ്‌ നാഷണല്‍ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(നാകോ) ചീഫ്‌ സുജാത റാവു പറയുന്നത്‌.

ജനപ്രിയരായ വ്യക്തികളെ ഇതിനുള്ള പ്രചാരണങ്ങളില്‍ ഉള്‍പ്പെടുത്തുകയും അതുവഴി ബോധവല്‍ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കാമെന്നുമാണ്‌ ഇവര്‍ പറയുന്നത്‌. തായ്‌ലന്റില്‍ ഈ രീതി പരീക്ഷിച്ച്‌ വിജയിച്ചിട്ടുണ്ട്‌. തായ്‌ലന്റില്‍ കോണ്ടം വിപണിയില്‍ വില്‍പന വര്‍ദ്ധിച്ചപ്പോള്‍ അതിനൊപ്പം ഇവിടത്തെ എച്ച്‌ഐവി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ തോതും കുറഞ്ഞിട്ടുണ്ടെന്നാണ്‌ തായ്‌ലാന്റില്‍ നിന്നുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌- തായ്‌ലന്റില്‍ സന്ദര്‍ശനം നടത്തിയ സുജാത പറയുന്നു.

പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകനായ മെക്കായ്‌ വീരവൈദ്യയായിരുന്നു തായ്‌ലാന്റില്‍ ഈ ദൗത്യം ഏറ്റെടുത്തത്‌. വീര്യവൈദ്യയുടെ ശ്രമങ്ങള്‍ ഏറെ ഫലപ്രദമാണെന്ന്‌ പുതിയതായി എച്ച്‌ഐവി ബാധിക്കുന്നവരെക്കുറിച്ചുള്ള കണക്കുള്‍ നമുക്ക്‌ തെളിവു തരുന്നു.

വീരവൈദ്യ ഇതിനായി ഇറങ്ങിത്തിരിച്ചതില്‍പ്പിന്നെ വളരെ അത്ഭുതകരമായ രീതിയിലാണ്‌ ജനങ്ങള്‍ ഇതിനോട്‌ പ്രതികരിച്ചത്‌. താനേറ്റെടുത്ത ദൗത്യത്തോടുള്ള ഉത്തരവാദിത്തം എന്ന നിലയ്‌ക്ക്‌ ബാങ്കോക്കിലുള്ള തന്റെ റസ്‌റ്റോറന്റിന്‌ ഇദ്ദേഹം കാബേജസ്‌ ആന്റ്‌ കോംണ്ടംസ്‌ എന്ന്‌ പേരു വരെ നല്‍കി. മാത്രമല്ല റസ്റ്റോറന്റിനുള്ളില്‍ നടത്തിയ അലങ്കാര വേലകളില്‍പ്പോലും കോണ്ടത്തിന്‌ സ്ഥാനം നല്‍കി.

അങ്ങനെ ഇത്‌ മാറ്റിനിര്‍ത്തേണ്ടകാര്യമല്ലെന്ന്‌ ജനങ്ങളെ ബോധിപ്പിക്കുകയാണ്‌ വീരവൈദ്യ ചെയ്‌തത്‌. ഇത്തരമൊരു വ്യക്തിയ്‌ക്ക്‌ ഇന്ത്യന്‍ ജനതയ്‌ക്കിടയിലും ഈ മാറ്റം വരുത്താന്‍ കഴിയുന്നതേയുള്ളു. അതിന്‌ ഫലപ്രദമായ പ്രവര്‍ത്തനം വേണമെന്നുമാത്രം- ഇവര്‍ പറയുന്നു.

ലക്ഷക്കണക്കിനാളുകളാണ്‌ ഇന്ത്യയില്‍ എച്ച്‌ഐവി ബാധിതരായി കഴിയുന്നത്‌. മിക്കവരും വേദനാജനകമായി വിവേചനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നവരാണ്‌. ജൂലൈയില്‍ എച്ച്‌ഐവി ബാധയ്‌ക്കെതിരെ കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇതില്‍ കോണ്ടം ഉപയോഗിക്കുന്നത്‌ പ്രോത്സാഹിപ്പിക്കുകയെന്നതാണ്‌ പ്രമുഖ ലക്ഷ്യം.

ഇന്ത്യയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന്റെ പഞ്ചാത്തലത്തില്‍ ഇന്ത്യയിലെ പദ്ധതികള്‍ക്കായി 204 മില്ല്യന്‍ ഡോളര്‍ നല്‍കാമെന്ന്‌ ബ്രിട്ടനിലെ അന്താരാഷ്ട്ര വികസന വകുപ്പ്‌ അറിയിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍




വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X