ചിന്നക്കനാലില്‍ നിരവധി തച്ചങ്കരി ഭൂമികള്‍
ബാംഗ്ലൂര്‍: സ്വത്തുവിവരം ബോധിപ്പിക്കുന്നതിന് ശനിയാഴ്‌ച കര്‍ണാടക ലോകായുക്ത ആസ്ഥാനത്തേയ്ക്ക് എംഎല്‍എമാരുടെയും എംഎല്‍സിമാരുടെയും പരക്കംപാച്ചിലായിരുന്നു. 192 പേരാണ് ശനിയാഴ്‌ച ലോകായുക്ത ആസ്ഥാനത്ത് 2006ലെ തങ്ങളുടെ സ്വത്തുവിവരക്കണക്കുകള്‍ ബോധിപ്പിക്കാന്‍ എത്തിയത്.
ഇതു സമര്‍പ്പിക്കാന്‍ ലോകായുക്ത അനുവദിച്ച അവസാന ദിവസമായിരുന്നു ശനിയാഴ്‌ച. ഇതേസമയം, സ്വത്തുവിവരം സമര്‍പ്പിക്കാന്‍ തനിക്കു കുറച്ചുകൂടി സാവകാശം നല്‍കണമെന്ന് മുഖ്യമന്ത്രി എച്ച.ഡി കുമാരസ്വാമി ലോകായുക്തയോട് അഭ്യര്‍ഥിച്ചു.
പല തവണ ഇതിനായി സമയം നല്‍കിയിട്ടും സ്വത്തു വിവരം സമര്‍പ്പിക്കാതിരുന്നവരാണ് അവസാന ദിവസം ലോകായുക്ത ആസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയടക്കം മുപ്പതോളം പേരാണ് ഇനിയും ലോകായുക്തയ്‌ക്ക് സ്വത്തുവിവരം നല്‍കാനുളളത്.
സ്വത്തുവിവരം ബോധിപ്പിക്കാന്‍ അവസാന അവസരമായാണ് ലോകായുക്ത ജൂണ്‍ 29 വരെ സമയം അനുവദിച്ചിരിക്കുന്നത്. സ്വത്തുവിവരം സമര്‍പ്പിക്കാതിരുന്നവര്‍ക്കെതിരെ എന്തു നടപടിയാണ് ലോകായുക്ത കൈക്കൊളളുകയെന്ന ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.
ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നു ലോകായുക്ത ജസ്‌റ്റിസ് എന്‍. സന്തോഷ് ഹെഗ്‌ഡെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications