Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിന്നക്കനാലില്‍ നിരവധി തച്ചങ്കരി ഭൂമികള്‍

ലിറ്റില്‍ ച്യൂട്ട്‌(വിന്‍കോസിന്‍): ജോര്‍ജ്‌ വാഷിങ്‌ടണ്‍, തോമസ്‌ ജെഫര്‍സണ്‍, ടെഡി റൂസ്‌ വെല്‍റ്റ്‌, എബ്രഹാം ലിങ്കണ്‍ ഇവരെയെല്ലാം മുറിച്ച്‌ മുറിച്ച്‌ ഭക്ഷിക്കാന്‍ പാകത്തില്‍ തയ്യാറാക്കി വെച്ചിരിക്കുകയാണ്‌ ട്രോയ്‌ ലാന്‍ഡ്വര്‍.

700 പൗണ്ട്‌(318 കിലോ) പാല്‍ക്കട്ടി(ചീസ്)യിലാണ് ട്രോയ് ഈ ജനനായകര്‍ക്കൊക്കെ രൂപം നല്‍കിയിരിക്കുന്നത്. ചുരുക്കം പറഞ്ഞാല്‍ യുഎസ്എയില്‍ ഈ മുന്‍ പ്രസിഡന്‍റുമാരുടെ സ്മാരകങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മൗണ്ട്‌ റഷ്‌മോര്‍ തീന്‍മേശയിലെത്തിയ പ്രതീതിയാണ്‌ ട്രോയ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.

ചീസ്‌-ഇറ്റ്‌ സ്‌നാക്ക്‌ ക്രാക്കര്‍സ് എന്ന പടക്കനിര്‍മ്മാണ കന്പനിയ്ക്ക് വേണ്ടിയാണ്‌ ചീസ്‌ കാര്‍വറായ ട്രോയ്‌ പാല്‍ക്കട്ടി സ്‌മാരകം പടുത്തുയര്‍ത്തിയത്‌. കഴിഞ്ഞ 20 വര്‍ഷമായി ട്രോയ്‌ പാല്‍ക്കട്ടി ഉപയോഗിച്ച്‌ വിവിധ വസ്‌തുക്കള്‍ കൊത്തിയെടുക്കാന്‍ തുടങ്ങിയിട്ട്.

ബാറ്റ്‌മാന്റെ ലോഗോ ആയിരുന്നു പാല്‍ക്കട്ടിയില്‍ ട്രോയുടെ ആദ്യ കൊത്തുപണി. പാല്‍ക്കട്ടി തന്നെ എത്തിച്ച ഉയരങ്ങള്‍ അത്ഭുതകരമാണെന്ന്‌ ട്രോയ്‌ പറയുന്നു. തന്റെ പുതിയ സൃഷ്ടിയുടെ പ്രചാരണത്തിനായി ന്യൂയോര്‍ക്കിലെയ്‌ക്ക്‌ യാത്ര തിരിക്കാനുളള തയ്യാറെടുപ്പിലാണ്‌ ട്രോയ്‌.

അതേ സമയം ഈ ജംബോ സ്‌നാക്ക്‌ ഓക്ലഹോമയിലെയ്‌ക്കും യാത്രയാകും. അവിടെ വച്ച്‌ ഇത്‌ നിരവധി കഷ്‌ണങ്ങളായി മുറിക്കപ്പെടും.

എന്നാല്‍ അതില്‍ വിഷമമില്ലെന്നാണ്‌ ട്രോയുടെ അഭിപ്രായം. ഓക്ലഹോമ നിവാസികള്‍ അതോടെ വിന്‍സോകിന്‍ പാല്‍ക്കട്ടി പ്രിയരായി മാറുമെന്നാണ്‌ ട്രോയുടെ വിശ്വാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+