Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിന്നക്കനാലില്‍ നിരവധി തച്ചങ്കരി ഭൂമികള്‍

ലണ്ടന്‍: കള്ളം, കള്ളക്കണ്ണീര്‍ ഇതൊക്കെ സ്‌ത്രീകള്‍ക്കുമാത്രമുള്ള പേരുദോഷങ്ങളായിരുന്നു. എന്നാല്‍ ഇനിയും ഈ വാക്കുകളൊക്കെ ഉപയോഗിച്ച്‌ അവരെമാത്രം കുറ്റപ്പെടുത്തുന്നത്‌ നിര്‍ത്താറായി.

കള്ളം പറയുന്നതില്‍ പുരുഷന്മാരും അത്ര പിന്നിലല്ലെന്നാണ്‌ ലണ്ടനില്‍ നടന്ന ഒരു സര്‍വ്വേ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌. പുരുഷന്‍മാരില്‍ പകുതിയോളം പേരും സത്യം പറയുന്നതിലേറെ കള്ളങ്ങളാണ്‌ പറയുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിയ്‌ക്കുന്നത്‌. ഡേറ്റിംഗ്‌ വെബ്‌സൈറ്റായ മേക്ക്‌ ഫ്രണ്ട്‌സ്‌ ഓണ്‍ലൈന്‍ ഡോട്ട്‌ കോം നടത്തിയ സര്‍വ്വേയിലാണ്‌ ആണുങ്ങളുടെ കള്ളി പൊളിഞ്ഞത്‌.

18നും 24നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരിലാണത്രേ ഇങ്ങനെ കളവു പറയാനുള്ള പ്രവണത കൂടുതല്‍. 88 ശതമാനം സ്‌ത്രീകളും തങ്ങള്‍ ചോദിയ്‌ക്കുന്ന ഗൗരവതരമായ ചോദ്യങ്ങള്‍ക്ക്‌ പങ്കാളികള്‍ പറയുന്ന മറുപടി സത്യമായിരിക്കണമെന്നാഗ്രഹിക്കുന്നവരാണ്‌. എന്നാല്‍ ഇവരില്‍ 50 ശതമാനം പേരുടേയും പങ്കാളികള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക്‌ കള്ളയുത്തരങ്ങള്‍ കൊടുക്കുന്നവരാണ്‌.

സര്‍വ്വേയില്‍ മറ്റൊരു രസകരമായ കാര്യവും പുറത്തായിട്ടുണ്ട്‌. പിഎച്ച്‌ഡി പോലുള്ള ഉന്നത ബിരുദങ്ങള്‍ നേടിയവര്‍ പലരും സാധാരണക്കാരേക്കാളുമേറെ കള്ളം പറയുന്നവരാണത്രേ. ഉന്നത വിദ്യാഭ്യാസം നേടാത്ത 60.5 ശതമാനം സാധാരണക്കാരും കൂടുതല്‍ വിശ്വസിക്കാവുന്നവരും സത്യം പറയുന്നവരുമാണെന്നും സര്‍വ്വേ സാക്ഷ്യപ്പെടുത്തുന്നു.

പുരുഷന്മാര്‍ ഏറ്റവും കൂടുതല്‍ കള്ളം പറയുന്നത്‌ സ്‌ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ചാണ്‌. കാര്യം വേദനാജനകമാണെങ്കിലും ഇവരില്‍ നിന്നും സ്‌ത്രീകള്‍ പ്രതീക്ഷിക്കുന്നത്‌ സത്യസന്ധമായ ഉത്തരം തന്നെയാണെന്നും സര്‍വ്വേ വെളിപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+