കോഴ പ്രശ്നം സിപിഎം ഔദ്യോഗിക പക്ഷത്ത് വിള്ളലുകള്‍ തീര്‍ക്കുന്നു
ബാംഗ്ലൂര്‍: മൂന്നു നേരവും വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് പ്രത്യേകിച്ച് ജോലികളൊന്നും ചെയ്യാതെ സദാസമയവും വിശ്രമം ഇങ്ങനെയൊരവസ്ഥ മിക്കവരും സ്വപ്നം കാണാറുണ്ട്.
എന്നാല്‍ ഈ സൗഖ്യം അനുഭവിയ്ക്കാന്‍ യോഗമുണ്ടായവരാണ് ബാംഗ്ലൂരിലെ പരപ്പന്ന അഗ്രഹാര ജയിലിലെ തടവുകാര്‍. മൂന്നുനേരവും ഒരു മുട്ടുമില്ലാതെ ഭക്ഷണം ലഭിയ്ക്കുന്നുണ്ട്. പിന്നെയെന്തിന് ഞങ്ങള്‍ പുറത്തിറങ്ങണമെന്നാണ് ഇവര്‍ ചോദിയയ്ക്കുന്നത്
മൃഷ്ടാന്നഭോജനവുമായി സസുഖം വാഴുന്നതിനാല്‍ത്തന്നെ പുറത്തിറങ്ങാന്‍ ജാമ്യത്തിനായി ഇവിടത്തെ തടവുകാര്‍ അപേക്ഷിക്കാറില്ല. 4,700 തടവുകാരാണ് ജയിലിലുള്ളത്. ഈ ജയിലിന് ഉള്‍ക്കൊള്ളാനാകുന്നതിന്റെ രണ്ടിരട്ടിയലധികമാണ് ഇപ്പോള്‍ ഇവിടയുള്ളവരുടെ എണ്ണം.
ഒരു അന്താരാഷ്ട്ര ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഇവിടത്തെ തടവുകാര്‍ക്കുള്ള ഭക്ഷണം എത്തിച്ചുകൊടുക്കുന്നത്. ജയിലധികൃതരുമായി സൊസൈറ്റി ഇതിനായി കരാര്‍ ഉണ്ടാക്കിയിരിക്കു കയാണ്.
പോഷകസമ്പുഷ്മായ, വിഭവ സമൃദ്ധമായ ആഹാരമാണ് മൂന്നു നേരവും ജയിലില്‍ വിളമ്പുന്നത്. വിശേഷ ദിവസങ്ങളില്‍ വിശേഷാല്‍ സദ്യതന്നെയാണ് ജയിലില്‍ നടത്തുന്നത്. കൂടാതെ ആഴ്ചയില്‍ ഒരു ദിവസവും സദ്യയുണ്ട്.
മോഷണമോ പിടിച്ചുപറിയോ നടത്തിയാലെ ഭക്ഷണത്തിനുള്ള വക ഞങ്ങള്‍ക്ക് കണ്ടെത്താനാകൂ. അതിനേക്കാള്‍ നല്ലതല്ലെ മൂന്നുനേരവും നല്ല ഭക്ഷണം കഴിച്ച് തെറ്റുചെയ്യാതെ ഇതിനുള്ളില്‍ കഴിയുന്നത് - തടവുകാര‍് ഒരുമിച്ചു ചോദിയ്ക്കുന്നു.












Click it and Unblock the Notifications