Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ 32 തവണ തോറ്റെന്ന് തോമസ് ഐസക്

അഗര്‍ത്തല: വെറും ഒരു ഒരു രൂപനാണയത്തില്‍ നിന്നും ഏഴ്‌ രൂപയും അഞ്ച്‌ രൂപ നാണയത്തില്‍ നിന്നും പതിനഞ്ചു രൂപയും കീശയിലാക്കാനുള്ള സൂത്രം വശമുണ്ടോ? ഈ സൂത്രം വശമുള്ള ചിലയാളുകളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ ഒരു രൂപയ്‌ക്കും അഞ്ചു രൂപയ്‌ക്കും വന്‍ക്ഷാമമുണ്ടാക്കുന്ന തരത്തിലേയ്‌ക്കാണ്‌ കാര്യങ്ങളെ കൊണ്ടെത്തിയ്‌ക്കുന്നത്‌.

നാണയങ്ങളുരുക്കി ബ്ലേഡുകളും പേനകള്‍ക്ക്‌ നിബ്ബുകളുമുണ്ടാക്കുന്നുവെന്ന്‌ വിശ്വിസിയ്‌ക്കാന്‍ കഴിയുന്നുണ്ടോ പക്ഷേ വിശ്വസിച്ചേ തീരൂ. രാജ്യത്തിന്റെ പലയിടങ്ങളും 1രൂപ 2 രൂപ നാണയങ്ങള്‍ക്ക്‌ ക്ഷാമമനുഭവിക്കമ്പോള്‍ അങ്ങ്‌ വടക്ക്‌ ത്രിപുരയിലും അസമിലും വെസ്റ്റ്‌ ബംഗാളിലും തുടങ്ങി അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ വരെ ഇങ്ങനെ ഇന്ത്യന്‍ നാണയങ്ങലെ ഉരുക്കി രൂപം മാറ്റി വിപണിയിലെത്തിക്കുന്നുണ്ട്‌. ഇത്‌ ഈ പ്രദേശങ്ങളിലെ സ്വയം തൊഴില്‍ സംരംഭമായിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബാങ്കുകള്‍, മറ്റ്‌ വ്യാപാര സ്ഥാപനങ്ങള്‍എന്നിവിടങ്ങളില്‍നിന്ന്‌ വന്‍തോതില്‍ ഒരുരൂപാ നാണയങ്ങളും രണ്ടുരൂപാ നാണയങ്ങളും ശേഖരിച്ചാണ്‌ ഇവര്‍ ഈ വ്യാപാരം കാര്യക്ഷമമാക്കുന്നത്‌. ശേഖരിയ്‌ക്കുന്ന നാണയങ്ങള്‍ ഇന്ത്യയില്‍ വെച്ചുതന്നെ ഉരുക്കി മാറ്റിപ്പണിയുകയോ അല്ലെങ്കില്‍ ബംഗ്ലാദേശിലേയ്‌ക്ക്‌ കടത്തുകയോ ചെയ്യുന്നു.

ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക്‌ ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഇല്ലെന്ന്‌ പറയുമ്പോള്‍ത്തന്നെ അധികൃതര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടക്കുന്നതായി സമ്മതിയ്‌ക്കുകയും ചെയ്യുന്നു. ഇന്ത്യാ-ബംഗ്ലാദേശ്‌ അതിര്‍ത്തിയില്‍ കള്ളക്കടത്തുകാര്‍ക്കെതിരെ കനത്ത ജാഗ്രതായണ്‌ പാലിക്കുന്നത്‌. പക്ഷേ ഇന്ത്യന്‍ നാണയങ്ങള്‍ ബംഗ്ലാദേശിലേയ്‌ക്ക്‌ കടത്തുന്നുണ്ട്‌. പക്ഷേ ഇതിന്‌ വ്യക്തമായ തെളിവുകള്‍ ഇതേവരെ ലഭിച്ചിട്ടില്ല- അതിര്‍ത്തി സേനാ വിഭാഗം ഡപ്യൂട്ടി ജനറല്‍ വി. പൊന്നു സ്വാമി പറയുന്നു.

പഞ്ചിമ ബംഗാളില്‍ ഇത്തരത്തില്‍ നാണയങ്ങള്‍ ഉരുക്കുന്ന ഒരു കേന്ദ്രം പൊലീസ്‌ കണ്ടെത്തുകയും അതുമായി ബന്ധപ്പെട്ടവരെ പിടികൂടുകയും ചെയ്‌തിരുന്നു. അസമിലും ത്രിപുരയിലും ഇത്തരം പ്രവര്‍ത്തനം നടക്കുന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ട്‌ ഉണ്ട്‌. ബാങ്കുകള്‍, യാചകര്‍, കടകള്‍ അങ്ങനെ സാധ്യമായിടത്തുനിന്നെല്ലാം ആദ്യം ഞങ്ങള്‍ ഒരു രൂപയുടെയും അഞ്ചു രൂപയുടെയും നാണയങ്ങള്‍ ശേഖരിയ്‌ക്കുന്നു. പിന്നീട്‌ അത്‌ വന്‍കിട വ്യാപാരികള്‍ക്ക്‌ നല്‍കുന്നു. അവര്‍ ഞങ്ങള്‍ക്ക്‌ 100 നാണയത്തിന്‌ 110 രൂപ എന്ന നിരക്കില്‍ വിലതരുന്നു. അസം തലസ്ഥാനമായ ഗുവാഹത്തിയിലെ ഒരു നാണയ വില്‍പ്പന തൊഴിലാക്കിയ വ്യാപാരി വിശദീകരിച്ചു.

ഇങ്ങനെ ശേഖരിയ്‌ക്കപ്പെടുന്ന നാണയങ്ങള്‍ ചാക്കുകളിലാക്കി മറ്റ്‌ അവശ്യവസ്‌തുക്കള്‍ക്കൊപ്പം അഗര്‍ത്തലയിലെത്തിച്ച്‌ അവിടെനിന്നും ബംഗ്ലാദേശിലേയ്‌ക്ക്‌ കടത്തുന്നു. പിന്നീട്‌ ബംഗ്ലാദേശില്‍ വെച്ചാണ്‌ നാണയങ്ങള്‍ ഉരുക്കുന്നത്‌. ആവശ്യം പോലെ അവ ബ്ലേഡുകളും മഷിപ്പേനകള്‍ക്കുള്ള നിബ്ബുകളുമാക്കി മാറ്റുന്നു. ഒരു 1 രൂപാ നാണയത്തില്‍ നിന്നും മൂന്നു ബ്ലേഡുകള്‍ നിര്‍മ്മിക്കാന്‍ കഴിയും ഇവയൊന്നിന്‌ 7മുതല്‍ 8 രൂപവരെ വിലവരും. ഇങ്ങനെ വളരെ വിദഗ്‌ധമായി ഒരു രൂപയില്‍ നിന്നും 7രൂപയും അഞ്ചു രൂപാ നാണയത്തില്‍ നിന്നും 15 രൂപയും ഉണ്ടാക്കിയെടുക്കുന്നു. നാണയ വ്യാപാരത്തിലൂടെ ആരെങ്കിലും കോടികള്‍ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ്‌ തെറ്റെന്ന്‌ പ്രായം ചെയ്യ ഒരു നാണയ വ്യാപാരി ചോദിയ്‌ക്കുന്നു.

ഇപ്പോള്‍ ഈ ഇടപാട്‌ നടക്കുന്ന മേഖലകളിലൊക്കെ നാണയങ്ങള്‍ക്ക്‌ വന്‍ ക്ഷാമം അനുഭവപ്പെടുന്നതായി വ്യക്തമായിട്ടുണ്ട്‌. വിവിധ ബാങ്കുകള്‍ വഴി ഞങ്ങള്‍ പുറത്തിറക്കുന്ന നാണയങ്ങളില്‍ വലിയൊരു പങ്ക്‌ ഉരുക്കല്‍ കേന്ദ്രങ്ങളിലാണ്‌ എത്തിപ്പെടുന്നത്‌. ഇത്‌ തടയുകയെന്നത്‌ രാജ്യത്തെ നിയമം കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ ചുമതലയാണെന്ന്‌ ഗുവാഹത്തിയിലെ റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ മാനേജര്‍ എസ്‌.കെ ഗുപ്‌ത പറയുന്നു.

ബാങ്കുകള്‍ വഴി വന്‍തോതില്‍ നാണയങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും എവിടെയും ഇവയ്‌ക്ക്‌ ക്ഷാമം നേരിടുകയാണ്‌. എവിടെയാണ്‌ ഈ നാണയങ്ങളൊക്കെ പോകുന്നത്‌- സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ അഗര്‍ത്തല ശാഖയിലെ ചീഫ്‌ മാനേജര്‍ സന്തോഷ്‌ രഞ്‌ജന്‍ ദാസ്‌ ചോദിയ്‌ക്കുന്നു.

കാര്യങ്ങള്‍ ഇത്രയ്‌ക്ക്‌ ഗുരുതമായിട്ടും ഇതിന്റെ പേരില്‍ ത്രിപുരയില്‍ പൊലീസോ അതിര്‍ത്തി സേനാ വിഭാഗമോ ഒരാളെപ്പോലും അറസ്‌റ്റു ചെയ്‌തിട്ടില്ല. ബംഗ്ലാദേശിലേയ്‌ക്ക്‌ ഇന്ത്യന്‍ നാണയങ്ങല്‍ കടത്തുന്നുണ്ടെന്ന്‌ ഞങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ ഇതിന്റെ പേരില്‍ ആരെയും ഇതേവരെ പിടികൂടിയിട്ടില്ല. അതിര്‍ത്തി മേഖലയില്‍ ഞങ്ങളുടെ മൊബൈല്‍ ദൗത്യ സേന എപ്പോഴും ജാഗ്രത പാലിയ്‌ക്കുന്നുണ്ട്‌- ത്രിപുര പൊലീസ്‌ വക്താവ്‌ നേപ്പാള്‍ ദാസ്‌ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+