കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴ പ്രശ്നം സിപിഎം ഔദ്യോഗിക പക്ഷത്ത് വിള്ളലുകള്‍ തീര്‍ക്കുന്നു

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ജീവിതം തന്നെ ഒരു സമ്മാനമാണ്‌ ഈ ജിവിതത്തില്‍ എന്തെങ്കിലും സമ്മാനം കിട്ടാത്തവരും കൊടുക്കാത്തവരും കാണുമോ? ഉണ്ടാകാനിടയില്ല.

സമ്മാനം കിട്ടുന്നത്‌ വളരെ പ്രിയ്യപ്പെട്ടവരില്‍ നിന്നാവുക സമ്മാനം നല്‍കുന്നതും അത്രയും പ്രിയപ്പെട്ടവര്‍ക്കാവുക... ഇതില്‍നിന്നും കിട്ടുന്ന സന്തോഷത്തിന്‌ എങ്ങനെ വിലയിടും. പക്ഷേ ഇതിനായി ലണ്ടനിലെ പുരുഷന്മാര്‍ ചെലവാക്കുന്ന തുകകേട്ടാല്‍ ശരിയ്‌ക്കുമൊന്ന്‌ അമ്പരക്കും.

വാര്‍ഷികാഘോഷങ്ങള്‍ പോലെ പ്രണയാതുര സ്‌മരണയുണര്‍ത്തുന്ന ദിവസങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്ക്‌ സമ്മാനിക്കാനായി ഇവിടത്തെ പുരുഷന്മാര്‍ പ്രതിവര്‍ഷം ചെലവാക്കുന്നത്‌ 750പൗണ്ടാണ്‌ (61,318.66 രൂപ) .

ശരാശരി വരുമാനമുള്ള ഒരു പുരുഷന്‍ സമ്മാനങ്ങള്‍ നല്‍കുന്നതിനായി പ്രതിമാസം ചെലവഴിയ്‌ക്കുന്നത്‌ 62(5,068.62 രൂപ) പൗണ്ടാണ്‌. എന്നാല്‍ വന്‍ തുകകകള്‍ വരുമാനമുള്ളവരാകട്ടെ പ്രതിമാസം തങ്ങളുടെ പ്രിയതമമാരെ സന്തോഷവതികളാക്കാനായി 500 പൗണ്ട്(40,875.99 രൂപ) വരെ ചെലവാക്കുന്നുണ്ടത്രേ.

മണിഎക്‌സ്‌പേര്‍ട്ട്‌ ഡോട്ട്‌ കോം എന്ന വെബ്‌ സൈറ്റാണ്‌ ഇതുസംബന്ധിച്ച്‌ ഒരു പഠനം നടത്തിയത്‌. മാസത്തില്‍ 62 പൗണ്ട്‌ എന്നരീതിയില്‍ ചെലവാക്കുന്നവര്‍ക്ക്‌ പ്രതിവര്‍ഷം 744 പൗണ്ടാണ്‌ സമ്മാനങ്ങള്‍ നല്‍കാന്‍ വേണ്ടി മാത്രം ചെലവാകുന്നത്‌. 2300 പുരുഷന്മാരില്‍ നടത്തിയ പഠനങ്ങളില്‍ ഇവര്‍ പ്രതിവര്‍ഷം സമ്മാനം നല്‍കാന്‍ മാത്രമായി ചെലവാക്കുന്നത്‌ യുകെയുടെ ശരാശരി വാര്‍ഷിക വരുമാനത്തിന്റെ മൂന്നിലൊന്ന്‌ ഭാഗമാണ്‌. അതായത്‌ 25,000 പൗണ്ട്‌!(2,042,967.05 രൂപ).

സ്‌ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാരാണ്‌ പ്രണയ ബന്ധങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിയ്‌ക്കുന്നതെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്‌. ഇവര്‍ ചെലവാക്കുന്ന തുകയുടെ പന്ത്രണ്ടുശതമാനവും പോകുന്നതാകട്ടെ സ്‌ത്രീകള്‍ക്കായുള്ള ആഭരണങ്ങള്‍ക്കും വാച്ചുകള്‍ക്കുമാണ്‌. സ്വന്തമായി വസ്‌ത്രം വാങ്ങുന്നതിനും മറ്റ്‌ ആവശ്യങ്ങള്‍ക്കുമായി 5ശതമാനം തുകമാത്രമാണ്‌ ഈ പാവം സ്‌നേഹസമ്പന്നര്‍ ചെലവാക്കുന്നത്‌.

സ്‌നേഹിക്കുന്നവരൊന്നും സ്‌‌നേഹത്തിന്‌ വിലയിടാന്‍ ആഗ്രഹിക്കാത്തവരാണല്ലോ അതുകൊണ്ടായിരിക്കും സ്വന്തം ആവശ്യങ്ങള്‍ക്ക്‌ ലുബ്ധിച്ചാലും തന്റെ നല്ലപാതിയ്‌ക്കായി ഇവര്‍ കീശപോലും കാലിയാക്കാന്‍ തയ്യാറാകുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X