പെണ്‍ വാണിഭം: ജഗതിയ്‌ക്കെതിരെ അപ്പീല്‍
ചിക്‌മംഗ്ലൂര്‍: കടല്‍കടന്നെത്തുന്ന പ്രണയകഥകളും വിവാഹങ്ങളും അസാധാരണമല്ല. എന്നാല്‍ ഈയിടെ കടല്‍കടന്നെത്തിയ ഒരു പ്രണയകഥ ഏറെ വ്യത്യസ്ഥമാണ്.
കര്‍ണ്ണാടക സ്വദേശിയായ ജി.എച്ച് വിശ്വയും മെക്‌സിക്കന്‍ പെണ്‍കൊടി ജസീക്കയുമാണ് ഈ പ്രണയകഥയിലെ ജോഡികള്‍. യുഎസ്‌എയില്‍ ഹെവ്‌ലറ്റ് പക്കാര്‍ഡി(എച്ച്‌പി)ലെ ഉദ്യോഗത്തിനിടെയാണ് ഇരുവരും പ്രണയബന്ധരാവുകുയും വിവാഹം കഴിയ്‌ക്കാന്‍ തീരുമാനിയ്‌ക്കുകയും ചെയ്‌തത്.
വീരശൈവവിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് വിശ്വ. മെക്‌സിക്കക്കാരിയായ ജസീക്കയാകട്ടെ കടുത്ത സസ്യഭുക്കുമാണ്. ഒരു തരത്തിലും മാംസപദാര്‍ത്ഥങ്ങളും ഭക്ഷണത്തിലുള്‍പ്പെടുത്താത്ത മെക്‌സിക്കന്‍ വിഭാഗക്കാരിയാണ് ജസീക്ക. പാലുപോലും മാംസാഹാരമാണെന്ന് പറഞ്ഞ് ഭക്ഷണത്തിലുള്‍പ്പെടുത്തില്ലെന്നറിയുമ്പോള്‍ ജസീക്കയുടെ വിഭാഗക്കാര്‍ ശുദ്ധസസ്യഭുക്കുകളെന്ന് പറയുന്നതില്‍ തെറ്റില്ലെന്ന് മനസ്സിലാകും. പാലും പാലുല്‍പ്പന്നങ്ങളും മാത്രമല്ല മൃഗങ്ങളുടെ രോമമുപയോഗിച്ചുണ്ടാക്കുന്ന വസ്‌ത്രങ്ങള്‍, പട്ടുവസ്‌ത്രങ്ങളുള്‍പ്പെടെ, പോലും ഇവര്‍ ഉപയോഗിക്കാറില്ല.
കല്യാണം ഇന്ത്യയില്‍ വെച്ച് ഇന്ത്യന്‍ ആചാരപ്രകാരം വേണമെന്നായിരുന്നു ജസീക്കയുടെ ആഗ്രഹം. മാത്രമല്ല ഇന്ത്യയിലെ വീരശൈവ വിഭാഗക്കാരുടെ സംസ്‌കാരം മനസ്സിലാക്കാനും രീതികള്‍ പഠിച്ചെടുക്കാനുമായി കല്യാണത്തിന് ഒരു മാസം മുമ്പ്‌തന്നെ ജസീക്ക കര്‍ണ്ണാടകത്തിലെത്തിയിരുന്നു.
സംസ്‌കാരം മനസ്സിലാക്കുന്നതിനൊപ്പം വരന്റെ മാതാപിതാക്കളുമായി ജസീക്ക ഊഷ്‌മള ബന്ധവും സ്ഥാപിച്ചു. ഇപ്പോള്‍ കന്നഡയിലെ അക്ഷരമാലയും ഏതാനും വാക്കുകളും ജസീക്ക വശപ്പെടുത്തിക്കഴിഞ്ഞു.
ജൂണ്‍ 29ന് വെള്ളിയാഴ്‌ച രാവിലെ വീരശൈവരുടെ അഞ്ച് പ്രധാന പീഠങ്ങളിലൊന്നായ രാംഭപുരി മഠത്തില്‍വെച്ചാണ് വിശ്വ ജസീക്കയ്‌ക്ക് താലി ചാര്‍ത്തിയത്. ഇപ്പോള്‍ ജസീക്ക ജയയാണ്. സംസ്‌കാരവൈരുദ്ധ്യം പേരില്‍പ്പോലും ഇല്ലാതിരിക്കാന്‍ വേണ്ടിയാണ് ജസീക്ക പേരുപോലും മാറ്റിയത്.
ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ് മെക്‌സിക്കോയിലെ പോലെതന്നെ ഇന്ത്യയിലും കുടുംബബന്ധങ്ങള്‍ക്ക് വലിയ വിലകല്‍പ്പിക്കുന്നുണ്ട്- ജസീക്ക പറഞ്ഞു. വരന്റെ സമൂഹത്തിന്റെ സംസ്‌കാരത്തെ മുഴുവന്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ജസീക്ക വിവാഹത്തിലേയ്‌ക്ക് പ്രവേശിച്ചതെന്നതാണ് കടല്‍കടന്നെത്തിയ മറ്റു ബന്ധങ്ങളില്‍ നിന്നും ഇവരുടെ ബന്ധത്തെ മാറ്റിനിര്‍ത്തുന്നത്. എച്ച്‌പിയിലെ ഐടി ഓഡിറ്റര്‍മാരായാണ് വിശ്വയും ജസീക്കയും ജോലിചെയ്യുന്നത്.












Click it and Unblock the Notifications