Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭം: മലയാളികള്‍ക്ക് നേപ്പാളികള്‍ പ്രിയങ്കരികള്‍

കൊച്ചി: കേരളത്തിലെ പെണ്‍വാണിഭ സംഘങ്ങളില്‍ നേപ്പാളി യുവതികളുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്‌. പതിനഞ്ചിനും ഇരുപതിനും ഇടയിലുളള നേപ്പാളി യുവതികള്‍ സമ്പന്നരായ ആവശ്യക്കാരുടെ ഹരമായി മാറുന്നതായാണ്‌ സൂചന.

മുംബെയില്‍ നിന്ന്‌ ഇടനിലക്കാര്‍ വഴി 25,000 രൂപ നല്‍കിയാണ്‌ സംസ്ഥാനത്തെ പെണ്‍വാണിഭ സംഘങ്ങള്‍ നേപ്പാളി യുവതികളെ മൂന്നു മാസത്തെ കരാറില്‍ സ്വന്തമാക്കുന്നത്‌. അരമണിക്കൂറിന്‌ 3,000 രൂപ എന്ന കുറഞ്ഞ നിരക്ക്‌ മുതല്‍ മണിക്കൂറുകള്‍ക്ക്‌ 10,000 എന്ന കൂടിയ നിരക്ക്‌ വരെ നേപ്പാളി യുവതികളൊടൊപ്പം ചെലവഴിക്കുന്നതിനായി ഈടാക്കുന്നു.

കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ പെണ്‍വാണിഭ സംഘത്തോടൊപ്പം പിടിയിലായ നൈന(19)യെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. നേപ്പാളികളായ നിരവധി യുവതികള്‍ കേരളത്തിലെ പെണ്‍വാണിഭ സംഘത്തോടൊപ്പം ഉണ്ടെന്നാണ്‌ വിവരം.

ആഡംബര കാറുകളിലാണ്‌ പെണ്‍വാണിഭ സംഘങ്ങളുടെ യാത്രയും കൈമാറ്റവും. ഉയര്‍ന്ന സൗകര്യങ്ങളുള്ള വാടക വീടുകള്‍ എടുത്താണ്‌ പെണ്‍ വാണിഭങ്ങള്‍ നടക്കുന്നത്‌.

ആറു മാസത്തില്‍ കൂടുതല്‍ ഒരു വാടക വീട്ടിലും സംഘങ്ങള്‍ തങ്ങാറില്ല. കൊച്ചി നഗരത്തില്‍ കഴിഞ്ഞ ആറ്‌ മാസത്തിനിടയില്‍ 55 പേരെയാണ്‌ അനാശാസ്യത്തിനായി പിടിയിലായിട്ടുള്ളത്‌.

മൂന്ന്‌ മാസം കൂടുമ്പോള്‍ പുതിയ നേപ്പാളി യുവതികളെ സംഘത്തോടൊപ്പം ചേര്‍ക്കുകയാണ്‌ പതിവ്‌. ഇതോടൊപ്പം ബാംഗ്ലൂര്‍, ദില്ലി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും യുവതികള്‍ ഇവിടെ എത്തിച്ചേരുന്നുണ്ട്‌.

സംസ്ഥാനത്ത്‌ മസാജ്‌ പാര്‍ലറുകളുടെ മറവില്‍ അനാശാസ്യം വര്‍ധിച്ചു വരുന്നതിനിടയില്‍ ഇത്തരത്തിലുളള നക്ഷത്ര പെണ്‍വാണിഭ സംഘങ്ങളും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നുണ്ട്‌. പെണ്‍വാണിഭ സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയും വൈരാഗ്യവുമാണ്‌ പലരെയും പിടികൂടാന്‍ ഇടയാക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+