കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റെടുത്ത ഭൂമി തങ്ങളുടേതല്ലെന്ന് ടാറ്റ

  • By Staff
Google Oneindia Malayalam News

തൊടുപുഴ: മൂന്നാറില്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത ഭൂമി തങ്ങളുടേതല്ലെന്നും വനം വകുപ്പിന്റേതാണെന്നും ടാറ്റ കമ്പനി അധികൃതര്‍ അറിയിച്ചു.

ഒരു മാസമായി മന്ദീഭവിച്ചു കിടന്ന കയ്യേറ്റം ഒഴിപ്പിക്കലിന്‌ ആവേശം പകരാന്‍ മൂന്നാറിലെത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ടാറ്റയുടെ കൈവശമുണ്ടായിരുന്ന 2,000 ഏക്കര്‍ ഭൂമിയാണ് ദൗത്യസംഘം ചൊവ്വാഴ്‌ച രാവിലെ ഏറ്റെടുത്തത്‌. ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൂട്ടാനാണ്‌ താന്‍ നേരിട്ട്‌ നേതൃത്വം നല്‌കുന്നതെന്ന്‌ മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

നാമക്കലിലെ ടാറ്റയുടെ ബോര്‍ഡ് മാറ്റി സര്‍ക്കാരിന്‍റെ ഭൂമിയെന്ന് വ്യക്‌തമാക്കുന്ന ബോര്‍ഡ്‌ സ്ഥാപിച്ചു. മൂന്നാറില്‍ ടാറ്റ സമാന്തര സര്‍ക്കാരിനെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്ന്‌ വി.എസ്‌. പറഞ്ഞു.

1971ലെ നിയമപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്‌തമാക്കിയതും എന്നാല്‍ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാത്തതുമായ ഭൂമിയിലാണ്‌ നടപടി. സര്‍ക്കാര്‍ നടപടിക്ക്‌ തടസം നിന്നാല്‍ അത്‌ കോടതിയിലൂടെ ആയാല്‍ പോലും ടാറ്റയ്ക്കു പാട്ടത്തിനു നല്‍കിയ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ തിരിച്ചെടുക്കുമെന്ന്‌ വി.എസ്‌. ടാറ്റയ്ക്ക്‌ മുന്നറിയിപ്പു നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X