പെണ്‍ വാണിഭം: ജഗതിയ്‌ക്കെതിരെ അപ്പീല്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയും(60) ഇന്ത്യന്‍ മോഡലും നടിയും ടെലിവിഷന്‍ അവതാരകയുമായ പത്മലക്ഷ്മി(36)യും വിവാഹമോചനം നേടുന്നു.
റുഷ്ദിയുടെ വക്‌താണവാണ് ഇക്കാര്യം അറിയിച്ചത്. സമാന അറിയിപ്പുള്ള പ്രസ്‌താവന പത്മലക്ഷ്മിയും പുറത്തുവിട്ടിട്ടുണ്ട്. റുഷ്ദിയുടെ നാലാമത്തെ ഭാര്യയാണ് ലക്ഷ്മി. ഇരുവര്‍ക്കും കുട്ടികളില്ല.
റുഷ്ദിക്ക് ബ്രിട്ടീഷ് രാജ്ഞി പ്രഭു സ്ഥാനം നല്‍കിയത് മുസ്ലിം രാജ്യങ്ങളില്‍ വിവാദമായതിനു തൊട്ടു പിന്നാലെയാണ് ഇരുവരുടെയും വിവാഹ മോചനം.
1999 മുതല്‍ ഒരുമിച്ചു താമസിക്കുന്ന ഇരുവരും 2004 ആണ് വിവാഹിതരായത്. വിവാഹം കഴിക്കുന്നതിനു മുമ്പുതന്നെ വേര്‍പിരിഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു.
ഇതിനകം പലതവണ വിവാഹ മോചനം നേടിയതായി വാര്‍ത്ത വന്നിരുന്നെങ്കിലും ഇരുവരും നിഷേധിക്കുകയായിരുന്നു.
ലക്ഷ്മിക്ക് ബുദ്ധി പോരെന്നു റുഷ്ദി കണ്ടെത്തിയെന്നും എന്നാല്‍ അന്‍പത്തഞ്ചുകാരനായ ഗ്രന്ഥകാരനെ ബോറടിച്ചെന്നു ലക്ഷ്മിയും പറഞ്ഞെന്നായിരുന്നെ നേരത്തെയുള്ള വാര്‍ത്തകള്‍.












Click it and Unblock the Notifications