ചലച്ചിത്ര താരം നിഷ എയ്‌ഡ്‌സ് ബാധിച്ച് മരിച്ചു
ചെന്നൈ: എയ്‌ഡ്‌സ് ബാധിതയായി ചികിത്സയിലായിരുന്ന ചലച്ചിത്ര നടി നിഷ (40) അന്തരിച്ചു.
രോഗബാധിതയായി നാഗപട്ടണം ജില്ലയിലെ നാഗൂരിലെ തെരുവില്‍ അലയുകയായിരുന്ന നിഷയെ തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം പ്രവര്‍ത്തകരാണ് താംബരം ടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തീര്‍ത്തും ശോചനീയ നിലയിലായിരുന്നെങ്കിലും പിന്നീട് ആരോഗ്യം അല്പം മെച്ചപ്പെട്ടു. എന്നാല്‍, കഴിഞ്ഞ ദിവസം സ്ഥിതി തീര്‍ത്തും വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
മലയാളത്തിലും തമിഴിലുമടക്കം മുപ്പത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കെ.എസ്. ഗോപാലകൃഷ്ണന്റെ ചുവപ്പുനാടയാണ് ആദ്യ മലയാളചിത്രം.
ഇതിന് പുറമേ അയ്യര്‍ ദ് ഗ്രേറ്റ്, വശ്യം, മിമിക്സ് പരേഡ്, തമിഴില്‍ ടിക് ടിക്, കല്യാണ അഗതികള്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഇന്നലെ താംബരം മുസ്‌ലിം മൈതാനത്തില്‍ നടന്ന സംസ്കാരത്തില്‍ നാഗൂരില്‍ നിന്നെത്തിയ സഹോദരന്‍ ഹമീദ് പങ്കെടുത്തു. തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം പ്രവര്‍ത്തകരാണ് വേണ്ട ഒരുക്കങ്ങള്‍ നടത്തിയത്.












Click it and Unblock the Notifications