സ്വപ്ന സൗധം മുകേഷിന് തലവേദനയാകുന്നു
മുബൈ: റിലയന്‍സ് ഇന്റസ്‌ട്രീസ് മേധാവി മുകേഷ് അംബാനി മുംബൈയിലെ മലബാര്‍ ഹില്ലില്‍ മാളിക പണിയുന്നതിനായി നടത്തിയ ഭൂമിയിടപാട് അനധികൃതമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.
വഖഫ് ബോര്‍ഡില്‍ നിന്നും വാങ്ങിയ 4532 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് മുകേഷ് കെട്ടിടം പണി തുടങ്ങിയിരിക്കുന്നത്. എന്നാല്‍ ഇത് തിരികെ വാങ്ങാന്‍ സംസ്ഥാന റവന്യൂ വകുപ്പും വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
അംബാനിയുമായുള്ള ഇടപാടിന് പുറമേ വഖഫ് ബോര്‍ഡ് മറ്റ് നാല് വസ്‌തു ഇടപാട് കൂടി നടത്തിയിട്ടുണ്ട്. ഈ ഇടപാടുകളും അനധികൃതമാണെന്ന് അന്വേഷണത്തില്‍തെളിഞ്ഞതായി റവന്യൂ, വനം വകുപ്പുകള്‍ ബോര്‍ഡിനയച്ച് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2002ലാണ് മുകേഷ് വഖഫ് ബോര്‍ഡില്‍ നിന്നും ഭൂമി വാങ്ങിയത്. അല്‍ത്താമൗണ്ട് റോഡില്‍ 27 നിലകളിലായി പണിയുന്ന ആന്റ്‌ലിയ എന്ന കെട്ടിടം ഒരു ചില്ലുകൊട്ടാരം തന്നെയാണ്. ആറു നിലകളിളുടെ പണി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
വിനോദകേന്ദ്രങ്ങള്‍, ഹെല്‍ത്ത് ക്ലബ്ബ്, നീന്തല്‍ കുളം, പൂന്തോട്ടം എന്നിവയെല്ലാം ഇതിനുള്ളില്‍ ഒരുക്കുന്നുണ്ട്. ഈ പ്രദേശത്ത് ഇപ്പോള്‍ നിലവിലുള്ള വസ്‌തുവില ചതുരശ്ര അടിയ്‌ക്ക് 75,000 രൂപവരെയാണ്.












Click it and Unblock the Notifications