വേണുഗോപാലിനെതിരെ കേസെടുക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം വേണുഗോപാല്‍ ലിസില്‍ നിന്ന് കോഴവാങ്ങിയതിനെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുക. കോഴ ഇടപാടിനെക്കുറിച്ച് പരാതിയൊന്നും സര്‍ക്കാറിന്റെ മുന്‍പിലില്ല. ഈ സാഹചര്യത്തിലാണ് മാധ്യമവാര്‍ത്തകളുടെയും പ്രതിപക്ഷാരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ കേസെടുക്കുന്നത്.
പാര്‍ട്ടിയ്‌ക്ക് ബോധ്യമായ വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് സിപിഎം വേണുഗോപാലിനെ പുറത്താക്കിയതെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിലെ ജ്യോതിസ് എന്ന ധനകാര്യ സ്ഥാപനത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ലെന്നും കോടിയേരി അറിയിച്ചു.
ലിസിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് സര്‍ക്കാറിന്റെ അനുമതി വാങ്ങിയിട്ടില്ല. ക്രമവിരുദ്ധമായാണ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.
ഇത് ക്രമിനല്‍ നടപടിയാണ്. ജ്യോതിസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കൊച്ചിസിറ്റി പോലീസ് കമ്മീഷണര്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സബ്‌മിഷനു മറുപടി പറയവേ കോടിയേരി പറഞ്ഞു.












Click it and Unblock the Notifications