Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ 32 തവണ തോറ്റെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അന്യസംസ്ഥാന ലോട്ടറികളുമായി ബന്ധപ്പെട്ട 32 കേസുകളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയെ അറിയിച്ചു.

ഭൂവിനിയോഗം സംബന്ധിച്ച്‌ സമഗ്ര നിയമ നിര്‍മാണത്തിന്‌ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന്‌ മന്ത്രി കെ.പി. രാജേന്ദ്രന്‍ സഭയെ അറിയിച്ചു. മൂന്നാറിലെ ദൗത്യസംഘത്തിന്‌ പ്രത്യേക പെരുമാറ്റചട്ടങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്‌ സര്‍ക്കാര്‍ എയ്ഡഡ്‌ മേഖലയില്‍ ഹൈസ്ക്കൂളുകളില മൂന്ന്‌ പഞ്ചായത്തുകളുണ്ടെന്ന്‌ മന്ത്രി എം.എ. ബേബി സഭയെ അറിയിച്ചു. ഈ പഞ്ചായത്തുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ സ്കൂളുകള്‍ അനുവദിക്കും.

അണ്‍ എയ്ഡഡ്‌ സ്കൂളുകളിലെ സേവന വേതനവ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിന്‌ സര്‍ക്കാര്‍ കമ്മിറ്റിക്ക്‌ രൂപം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ബേബി സഭയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+