സര്‍ക്കാര്‍ 32 തവണ തോറ്റെന്ന് തോമസ് ഐസക്
കോട്ടയം: എഞ്ചിന്‍ ഡ്രൈവര്‍ സ്റ്റേഷനിലെ വിശ്രമമുറിയില്‍ ഉറങ്ങിയതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ പുറപ്പെടേണ്ട കോട്ടയം-എറണാകുളം പാസഞ്ചറിന്റെ യാത്ര മുടങ്ങി. ക്ഷുഭിതരായ യാത്രക്കാര്‍ ഡ്രൈവറെ മര്‍ദ്ദിച്ചു.
മറ്റൊരു ഡ്രൈവര്‍ വൈകിയെത്തിയതുമൂലം കോട്ടയം-കൊല്ലം പാസഞ്ചര്‍ തീവണ്ടി അരമണിക്കൂറിലധികം വൈകിയതും യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി.
തീവണ്ടികള്‍ വൈകിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിന് മുന്നില്‍ തടിച്ചുകൂടി. എഞ്ചിന്‍ ഡ്രൈവര്‍ സുരേഷ് കെ. നായര്‍, അസിസ്റ്റന്റ് ഡ്രൈവര്‍ ഗോപകുമാര്‍ എന്നിവര്‍ക്കാണ് യാത്രക്കാരുടെ മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ ഒരു യാത്രക്കാരനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.
കോട്ടയം-എറണാകുളം, കോട്ടയം-കൊല്ലം പാസഞ്ചര്‍ വണ്ടികളുടെ ഡ്രൈവര്‍മാരാണ് ഉറങ്ങിപ്പോയത്. പുലര്‍ച്ചെ 5.30ന് കോട്ടയത്തുനിന്ന് പുറപ്പെടേണ്ട വണ്ടികളാണിവ. സ്റ്റേഷനില്‍നിന്ന് ആളെത്തിയാണ് ഇരുവരെയും വിളിച്ചുണര്‍ത്തിയത്.
മര്‍ദ്ദനമേറ്റ ഡ്രൈവര്‍ സുരേഷ് കെ. നായര്‍ മെഡിക്കല്‍ ലീവ് എടുത്തതോടെ 5.30നുള്ള എറണാകുളം പാസഞ്ചര്‍ വണ്ടി ഓടിക്കാനായില്ല. ഒടുവില്‍ എറണാകുളത്തുനിന്ന് ഡ്രൈവറെ വരുത്തി, 10 മണിയോടെയാണ് ഈ വണ്ടി ഓടിച്ചത്.
ഡ്രൈവറെ മര്‍ദ്ദിച്ചതിന് വേളൂര്‍ വെട്ടിക്കാട്ട് കെ.വി. ഫിലിപ്പി(54)നെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍വിട്ടു. നട്ടെല്ലിന് അസുഖമുള്ള ഫിലിപ്പ് നിരപരാധിയാണെന്ന് മറ്റുയാത്രക്കാര്‍ പറയുന്നു.
ഡ്രൈവറെ മര്‍ദ്ദിച്ചവര്‍ അടുത്ത തീവണ്ടിയില്‍ കയറി സ്ഥലം വിട്ടതായും അവര്‍ പറഞ്ഞു. റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത ഫിലിപ്പ് ഇപ്പോള്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്.
ഒരാഴ്ച മുന്‍പും ഡ്രൈവര്‍ എത്താഞ്ഞതിനെത്തുടര്‍ന്ന് പാസഞ്ചര്‍ തീവണ്ടി മുടങ്ങിയ സംഭവം കോട്ടയത്തുണ്ടായിട്ടുണ്ട്.
എല്ലാ സ്റ്റേഷനുകളിലും എഞ്ചിന്‍ ഡ്രൈവര്‍മാരെ വിളിച്ചുണര്‍ത്തുന്നതിന് സംവിധാനമുണ്ട്. കോട്ടയത്ത് ഇതിന് ഒരാളെ നിയോഗിച്ചിട്ടുണ്ടെങ്കിലും അയാള്‍ അവധിയെടുക്കുന്ന ദിവസം പകരം സംവിധാനമില്ലാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ക്കു കാരണമെന്നും റെയില്‍വേ ജീവനക്കാര്‍ പരാതിപ്പെടുന്നു.












Click it and Unblock the Notifications