ചലച്ചിത്ര താരം നിഷ എയ്‌ഡ്‌സ് ബാധിച്ച് മരിച്ചു
കഠ്മണ്ഡു: വിദേശത്തു പോയ കുട്ടിദൈവത്തിനു മടങ്ങിവന്നപ്പോള്‍ ദേവതാസ്ഥാനം പോയി.
നേപ്പാളിലെ ഭക്‌താപൂരിലെ ഒരു ക്ഷേത്രത്തില്‍ കുമാരി എന്ന സ്ഥാനം നല്‍കി ദൈവത്തിന്റെ പ്രതിരൂപമായി ആരാധിക്കപ്പെട്ടു വന്ന പത്തുവയസ്സുകാരി സജനി ശാഖ്യയ്ക്കാണു യുഎസ് സന്ദര്‍ശനത്തെ തുടര്‍ന്നു ദേവതാസ്ഥാനം നഷ്ടപ്പെട്ടത്.
കുമാരി സമ്പ്രദായത്തെപ്പറ്റിയുള്ള ഡോക്യുമെന്ററിയുടെ സിഡി പ്രകാശനത്തിനാണു സജനി അമേരിക്കയില്‍ പോയത്.
രണ്ടാം വയസ്സില്‍ കുമാരിയായ ശാഖ്യയ്ക്കൊപ്പം മറ്റു രണ്ടു പെണ്‍കുട്ടികള്‍ കൂടി ക്ഷേത്രത്തില്‍ ദേവതയായി ആരാധിക്കപ്പെടുന്നു.
നേപ്പാളിലെ പല ക്ഷേത്രങ്ങളിലും പെണ്‍കുട്ടികളെ തിരഞ്ഞെടുത്തു ദൈവത്തിന്റെ പ്രതിരൂപമായി ആരാധിക്കുന്ന കുമാരി സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്.
കുമാരി സമ്പ്രദായത്തില്‍ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന ആരോപണത്തെപ്പറ്റി കഴിഞ്ഞവര്‍ഷം നേപ്പാള്‍ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കുട്ടിദേവത ഇങ്ങനെ അനുമതിയില്ലാതെ വിദേശയാത്ര നടത്തുന്നത് പാരന്പര്യത്തിന് വിരുദ്ധമാണത്രേ അതുകൊണ്ടാണ് സജനിയെ പുറത്താക്കിയതെന്ന് ഭക്തപുര കുമാരി ട്രഡീഷന്‍ ട്രസ്റ്റിന്‍റെ മേധാവി ജയ് പ്രസാദ് രെഗ്മി പറഞ്ഞു.












Click it and Unblock the Notifications