Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കള്‍ സാക്ഷി, അച്ഛന്‍ അമ്മയ്ക്കു താലി ചാര്‍ത്തി!

ലണ്ടന്‍: പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ വൈകിമാത്രം ആദ്യലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരാണെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌.

ലൈംഗിക ബന്ധത്തില്‍ കാണിയ്‌ക്കുന്ന സ്വഭാവങ്ങള്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ച്‌ നടത്തിയ പഠനത്തിന്റെ ഭാഗമായാണ്‌ ലോകത്തെ മൊത്തത്തില്‍ ഉള്‍പ്പെടുത്തി ഇത്തരമൊരു സര്‍വ്വേ നടത്തിയത്‌.

ദി ഗ്ലോബല്‍ ഫേസ്‌ ഓഫ്‌ സെക്‌സ്‌ എന്ന പേരില്‍ എസ്‌എസ്‌എല്‍ ഇന്റര്‍നാഷണലിന്റെ സോഷ്യല്‍ മാര്‍ക്കറ്റിംഗ്‌ വിംഗായ ഡ്യൂറക്‌സ്‌ നെറ്റ്‌ വര്‍ക്കാണ്‌ സര്‍വ്വേ നടത്തിയത്‌. ഏറ്റവും വൈകിമാത്രം ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ മലേഷ്യക്കാരാണെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക്‌ ഏതാണ്ട്‌ 23 വയസ്സിലാണ്‌ ലൈംഗിക ബന്ധത്തിന്‌ തയ്യാറാവുന്നത്‌.

ഇന്ത്യക്കാരാണ്‌ ഇവര്‍ക്ക്‌ തൊട്ടുപുറകില്‍നില്‍ക്കുന്നത്‌. 21നും22നും ഇടയിലുള്ള കാലത്താണ്‌ ഇന്ത്യക്കാര്‍ ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌. തുടര്‍ന്ന്‌ സിംഗപ്പൂര്‍(22.8), ചൈന(22.1), തായ്‌ലാന്റ്‌ (20.5). ഹോങ്കോങ്‌(20.2), നൈജീരിയ(19.7), ജപ്പാന്‍(19.4) എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്‌.

മിക്കയിടങ്ങളിലും ജനങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്‌ പത്തൊന്‍പത്‌ വയസ്സിലാണ്‌. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌ ഓസ്‌ട്രിയക്കാരാണ്‌. 17 വയസ്സിലാണ്‌ ഓസ്‌ട്രിയയിലെ ഭൂരിഭാഗം ആളുകളും ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌.

ഓസ്‌ട്രിയക്കാര്‍ക്ക്‌ പിന്നാലെയാണ്‌ ബ്രസീല്‍(17.4), ന്യൂസിലാന്റ്‌(17.6), ഓസ്‌ത്രേലിയ(17.9), അമേരിക്ക(18.0) എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍. .ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഏറെ വൈകുന്നവരാണെങ്കിലും ഇതിന്‌ ഏറ്റവും തയ്യാറുള്ളവരുടെ കൂട്ടത്തിലും മലേഷ്യക്കാര്‍തന്നെയാണ്‌ മുന്നില്‍.

ഡച്ചുകാരും, ഗ്രീക്കുകാരും, അമേരിക്കക്കാരും ആസ്‌ത്രേലിയക്കാരുമെല്ലാം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറുള്ള കാര്യത്തില്‍ മലേഷ്യക്കാര്‍ക്ക്‌ പിന്നാലെ നില്‍ക്കുന്നു. എന്നാല്‍ ജപ്പാന്‍, നൈജീരിയ, തായ്‌ലാന്റ്‌, ഹോങ്കോംങ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഒട്ടൊക്കെ വിമുഖതയുള്ളവരാണ്‌. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ പ്രത്യേകിച്ച്‌ അസ്വസ്ഥതയൊന്നും തോന്നുന്നില്ലെന്ന്‌ അഭിപ്രായപ്പെട്ടത്‌ ഇവരില്‍ 13 ശതമാനം പേര്‍മാത്രമാണ്‌.

നൈജീരിയയിലെ 37.5 ശതമാനം പേരും ആദ്യ ലൈംഗികബന്ധത്തില്‍(കന്യകാത്വം നഷ്ടപ്പെടുന്നതില്‍) സന്തോഷം കണ്ടെത്തുന്നവരാണ്‌. ആദ്യ ലൈംഗിക ബന്ധത്തില്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗം ഉപയോഗിക്കുന്നതില്‍ ഏറ്റവും താല്‌പര്യക്കുറവ്‌ കാണിയ്‌ക്കുന്നത്‌ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ജനങ്ങളാണ്‌. എന്നാല്‍ പോളണ്ട്‌, ഗ്രീസ്‌ എന്നിവിടങ്ങളിലുള്ളവര്‍ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+