പൊന്നിയ്‌ക്കും ഓസ്‌കാറിനും ഇനി വിശ്രമജീവിതം
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ടെലികോം വ്യവസായ പ്രമുഖന്‍ കാര്‍ലോസ് സ്ലിം മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ലോകത്തിലെ അതിസമ്പന്നരില്‍ ഒന്നാമനായി.
മെക്സിക്കോയുടെ സാമ്പത്തിക വെബ്‌സൈറ്റായ സെന്റിഡോ കമ്യൂണാണ് ഈ വിവരം പുറത്തുവിട്ടത്. 6780 കോടി ഡോളറാണ് (ഏകദേശം രണ്ടേമുക്കാല്‍ ലക്ഷം കോടി രൂപ) സ്ലിമ്മിന്റെ ആസ്തി. ബില്‍ ഗേറ്റ്‌സിന്റേതാകട്ടെ 5920 കോടി ഡോളറും (ഏകദേശം രണ്ടരലക്ഷം കോടി രൂപ.)
മൊബൈല്‍ ഫോണ്‍ കമ്പനിയായ അമേരിക്ക മൊവിലിന്റെ ഓഹരിവിലയില്‍ അടുത്തിടെ ഉണ്ടായ 27 ശതമാനം വര്‍ധനയാണ് സ്ലിമ്മിനെ ലോകത്തെ അതിസമ്പന്നനാക്കിയത്.
ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ മൊബെയില്‍ ഫോണ്‍ ശൃംഖലയായ അമേരിക്ക മൊവിലില്‍ 33 ശതമാനം ഓഹരിയാണ് സ്ലിമ്മിനുള്ളത്.
ലബനനില്‍നിന്ന് മെക്സിക്കോയിലേക്ക് കുടിയേറിയതാണ് അറുപത്തിയേഴുകാരനായ സ്ലിമ്മിന്റെ കുടുംബം. വസ്തു ഇടപാടുകാരനായി ബിസിനസ് ജീവതമാരംഭിച്ച സ്ലിം പിന്നീട് ഓഹരി ഇടപാടിലേക്ക് കടന്നു.
തുടര്‍ന്ന് ബോട്‌ലിങ് കമ്പനി സ്ഥാപിച്ച ഇദ്ദേഹം ഏറ്റവും ഒടുവിലാണ് ടെലികോം മേഖലയില്‍ കാലുകുത്തിയത്. ഇന്‍ബുര്‍സ എന്ന സാമ്പത്തിക സ്ഥാപനത്തിന്റെയും ഗ്രൂപ്പോ കാര്‍സൊ എന്ന വ്യവസായ ശൃംഖലയുടെയും ഉടമകൂടിയാണ് സ്ലിം.












Click it and Unblock the Notifications