കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസവ ശസ്ത്രക്രിയ: പയ്യന്‍ ഡോക്ടര്‍ കീഴടങ്ങി

  • By Staff
Google Oneindia Malayalam News

ചെന്നൈ: പ്രസവ ശസ്‌ത്രക്രിയ നടത്തിയ പത്താംക്ലാസ് വിദ്യര്‍ത്ഥി ദിലീപന്‍ രാജന്‍ തിരുച്ചിറപ്പള്ളിയിലെ ജുവനൈയില്‍ കോടതിയില്‍ കീഴടങ്ങി.

കീഴടങ്ങിയ ദിലീപന്‍ രാജിനു ജുവനെയില്‍ ജസ്റ്റിസ്‌ ബോര്‍ഡ്‌ ജാമ്യംഅനുവദിച്ചു. 18ന്‌ ഹാജരാകാന്‍ നിര്‍ദേശിച്ച്‌ നല്ലനടപ്പ്‌ ജാമ്യത്തില്‍ വിടുകയായിരുന്നു.

ഒളിവിലായിരിക്കെ മുന്‍കൂര്‍ ജാമ്യത്തിനായി മദ്രാസ്‌ ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ ദിലീപന്‍ സമീപിച്ചെങ്കിലും ജുവനെയില്‍ ജസ്റ്റിസ്‌ ബോര്‍ഡിനു മുമ്പാകെ ഹാജരാകാനായിരുന്നു നിര്‍ദേശം.

ഇതിനിടെ, പഠിച്ചിരുന്ന സ്കൂളില്‍ നിന്ന്‌ ദിലീപനെ പുറത്താക്കി. കഴിഞ്ഞ 20മുതല്‍ സ്കൂളില്‍ വരാത്തതിനാലാണ്‌ പുറത്താക്കിയതെന്നാണ്‌ സ്കൂള്‍ അധികൃതരുടെ വിശദീകരണം. നേരത്തെ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തന്റെ വിദ്യാഭ്യാസം മുടങ്ങുമെന്ന്‌ ദിലീപന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

മണപ്പാറയിലെ മതി സര്‍ജിക്കല്‍ ആന്‍ഡ്‌ മെറ്റേണിറ്റി ഹോസ്പിറ്റല്‍ ഉടമകളായ ഡോ.മുരുകേശന്‍ - ഡോ.ഗാന്ധിമതി ദമ്പതികളുടെ മകനായ ദിലീപന്‍ രക്ഷിതാക്കളുടെ അനുമതിയോടെ മാര്‍ച്ച്‌ 25നു പ്രസവ ശസ്‌ത്രക്രിയ നടത്തിയെന്നാണ്‌ കേസ്‌.

കേസില്‍ ദിലീപന്റെ മാതാപിതാക്കളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഗിന്നസ്‌ ബുക്കില്‍ സ്ഥാനം നേടാനാണ്‌ രക്ഷിതാക്കള്‍ പത്താം ക്ലാ‍സുകാരനായ മകനെക്കൊണ്ട് പ്രസവശസ്ത്രക്രിയ നടത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X