നാടകീയ രംഗങ്ങള്‍ക്കുശേഷം സ്വവര്‍ഗ്ഗാനുരാഗികള്‍ വേര്‍പിരിഞ്ഞു
ലണ്ടന്‍: സംസാരപ്രിയരെന്ന വിശേഷണം സാധാരണയായി സ്‌ത്രീകള്‍ക്കാണ് സമൂഹം ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. എന്നാല്‍ ഈ വിശേഷണവും ആണുങ്ങള്‍ സ്വന്തമാക്കുകയാണ്.
ഈയിടെ നടന്ന ഒരു പഠനത്തിലാണ് സംസാരത്തിന്റെ കാര്യത്തില്‍ പുരുഷന്മാര്‍ സ്‌ത്രീകളെ കടത്തിവെട്ടുന്നുവെന്ന സത്യം ലോകമറിഞ്ഞത്. മൊബൈല്‍ ഫോണ്‍ വഴിയുള്ള സംസാരത്തിലാണ് പുരുഷന്മാര്‍ റക്കോര്‍ഡിട്ടിരിക്കുന്നത്.
ഇപ്പോള്‍ 32 മിനിറ്റുകളോളമാണ് പുരുഷന്മാര്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. 2002ല്‍ ഇത് 22 മിനിറ്റുകള്‍ മാത്രമായിരുന്നു. പുതിയ പഠനത്തിലെ കണക്കുകളനുസരിച്ച് സ്‌ത്രീകള്‍ 26 മിനിറ്റുകള്‍ മാത്രമാണ് ഫോണില്‍ ചെലവാക്കുന്നത്. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് 35 മിനിറ്റ് ആയിരുന്നു.
പഠനത്തിന്റെ ഭാഗമായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 3,500 ആളുകളും സ്‌ത്രീകള്‍ കുടുതലായും ഫോണ്‍ വഴിയുള്ള ചെറിയ സന്ദേശങ്ങളും ഇ-മെയിലുകളുമാണ് ഉപയോഗിക്കുന്നതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
സര്‍വ്വേയില്‍ പങ്കെടുത്ത 29ശതമാനം പുരുഷന്മാരും തങ്ങളുടെ സംഭാഷണത്തിലെ പ്രധാന വിഷയം സ്‌പോര്‍ട്‌സ് ആണെന്നാണ് പറഞ്ഞത്. എന്നാല്‍ 22 ശതമാനം പേര്‍ പറഞ്ഞത് സ്‌ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന് വ്യക്തമാക്കി. ഇരുപത് ശതമാനം പേര്‍ പണത്തെക്കുറിച്ചും ചര്‍ച്ചചെയ്യുന്നു.
എന്നാല്‍ സ്‌ത്രീളില്‍ 32 ശതമാനം പേരും പുരുഷന്‍മാരെക്കുറിച്ചുള്ള വിഷയങ്ങളാണ് സംസാരിയ്‌ക്കുന്നത്. വസ്‌ത്രധാരണത്തെക്കുറിച്ചും ഇത്രതന്നെ സ്‌ത്രീകള്‍ സംസാരിയ്‌ക്കുന്നുണ്ട്.
സര്‍വ്വേ പ്രകാരം ഏറ്റവും സംസാരപ്രിയരുള്ള നാട് സ്‌കോട്‌ലാന്റ് ആണ്. ഇവിടത്തെ ജനസംഖ്യയുടെ 62 ശതമാനം പേരും മുപ്പത് മിനിറ്റോളം മൊബൈല്‍ ഫോണുകളില്‍ സംസാരിയ്‌ക്കുന്നവരാണ്. ലോയല്‍റ്റി കാര്‍ഡ് കമ്പനിയായ നെക്‌റ്റാറും ടെലികമ്യൂണിക്കേഷന്‍ സ്ഥാപനമായ ടോക് ടോകും ചേര്‍ന്നാണ് സര്‍വ്വേ ഫലം പുറത്തുവിട്ടത്.












Click it and Unblock the Notifications