കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടകീയ രംഗങ്ങള്‍ക്കുശേഷം സ്വവര്‍ഗ്ഗാനുരാഗികള്‍ വേര്‍പിരിഞ്ഞു

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്‌ പ്രണയിനിയോട്‌ മാപ്പപേക്ഷിച്ചുകൊണ്ട്‌ അയച്ച്‌ കത്തുള്‍പ്പെടെ പ്രമുഖര്‍ എഴുതിയ ആയിരത്തോളം കത്തുകള്‍ 3.8 മില്ല്യന്‍ പൗണ്ടിന്‌(309,827,921.08 രൂപ) ലേലത്തില്‍ പോയി.

ഇതില്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്‌ പ്രണയിനിയായ ജോസഫൈനോട്‌ മാപ്പപേക്ഷിച്ചുകൊണ്ടെഴുതിയ കത്തിനാണ്‌ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്‌. 276,000 പൗണ്ട്‌(22,509,630.56രൂപ)യാണ്‌ ഈ കത്തിന്‌ ലഭിച്ചത്‌.

കഴിഞ്ഞ മുപ്പത്‌ വര്‍ഷങ്ങളായി ഒരു ഓസ്‌ട്രിയന്‍ സ്വദേശിയായ ബാങ്കുദ്യോഗസ്ഥന്‍ ശേഖരിച്ചുസൂക്ഷിച്ച വില പിടിപ്പുള്ള 1,000 രേഖകളിലാണ്‌ നെപ്പോളിയന്റെ കത്ത്‌ ഉള്‍പ്പെട്ടിരുന്നത്‌. വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, പീറ്റര്‍ ഗ്രീറ്റ്‌, അലക്‌സാണ്ടര്‍ പുഷ്‌കിന്‍, ജോണ്‍ ജോണെ, എലിസബത്ത്‌ രാജ്ഞി-1 എന്നിവരെല്ലാം എഴുതിയ കത്തുകള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ലേലത്തിന്‌ മുമ്പേ കണക്കാക്കപ്പെട്ട തുകയുടെ അനേകം ഇരട്ടി തുകയാണ്‌ മിക്കരേഖകള്‍ക്കും ചൊവ്വാഴ്‌ച നടന്ന ലേലത്തില്‍ ലഭിച്ചത്‌.

ഒരു പ്രഭാത്തില്‍ നടത്തിയ വളരെ രൂക്ഷമായ വാഗ്വാദത്തില്‍ മനംനൊന്താണ്‌ നെപ്പോളിയന്‍ പ്രണയിനിയായ ജോസഫൈന്‌ മാപ്പപേക്ഷിച്ചുകൊണ്ട്‌ കത്തെഴുതിയത്‌.

ലേലം ചെയ്യപ്പെട്ട എഴുത്തുകളില്‍ ഏറ്റവും ഹൃദയസ്‌പര്‍ശിയയാതും ഈ കത്തുതന്നെയാണ്‌. ലേലത്തിന്‌ മുമ്പ്‌ കണക്കാക്കപ്പെട്ടതിന്റെ അഞ്ചിരട്ടി തുകയ്‌ക്കാണ്‌ ഇത്‌ വിറ്റുപോയതെന്ന്‌ ലേലം നടത്തിയ ക്രീസ്‌റ്റീസ്‌ അറിയിച്ചു.

ഞാന്‍ നിനക്ക്‌ മൂന്നു ചുംബനങ്ങള്‍ അയയ്‌ക്കുന്നു........... ഒന്നു നിന്റെ ഹൃദയത്തില്‍..... മറ്റൊന്നു നിന്റെ ചുണ്ടുകളില്‍.....വീണ്ടുമൊന്ന്‌ നിന്റെ കണ്ണുകളില്‍........ഇങ്ങനെയാണ്‌ നെപ്പോളിയന്റെ കത്തിന്റെ തുടക്കം.

ലേലം ചെയ്യപ്പെട്ട രേഖകളുടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു പ്രധാനപ്പെട്ട എഴുത്ത്‌ ശാസ്‌ത്രജ്ഞനായ ഐസക്‌ ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ സിദ്ധാതത്തെയും ഭൂഗോളത്തിന്റെ ഘടനയെയും കുറിച്ച്‌ പ്രതിപാദിച്ചുകൊണ്ട്‌ എഴുതിയതാണ്‌. ഇതിന്‌ 204,000 പൗണ്ട്‌ (16,639,370.52 രൂപ)യാണ്‌ ലേലത്തുകയായി ലഭിച്ചത്‌.

ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടിയ മറ്റൊരു എഴുത്ത്‌ കവി ജോണ്‍ ഡോണെ ലേഡി കിംഗ്‌സ്‌മില്ലിന്‌ അവരുടെ ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന്‌ എഴുതിയ കത്താണ്‌. 1624 ഒക്ടോബറില്‍ എഴുതിയ ഈ കത്ത്‌ 114,000 പൗണ്ടിനാണ്‌ (9,298,582.44 രൂപ) ലേലത്തില്‍ വിറ്റുപോയത്‌. കല, ശാസ്‌ത്രം, സാഹിത്യം, തത്വശാസ്‌ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ഈ രേഖകള്‍ക്കെല്ലാം അഞ്ഞൂറു വര്‍ഷത്തോളം പഴക്കമുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X