കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന്‌ ഇന്ധനങ്ങളിലും ഓടുന്ന ഹൈബ്രിഡ്‌ കാര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഒരു പക്ഷേ ഇനി ഇന്ത്യയിലെ റോഡുകള്‍ വാഴുന്നത്‌ മൂന്നുതരം ഇന്ധനങ്ങളും ഇപയോഗിക്കാന്‍ കഴിയുന്ന ഹൈബ്രിഡ്‌ കാറുകളായിരിക്കും.

ദില്ലിയില്‍ ഈയിടെയാണ്‌ പെട്രോള്‍, എല്‍പിജി, വൈദ്യുതി എന്നിവ മൂന്നും ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കാര്‍ പുറത്തിറക്കിയത്‌. അമിറ്റി സ്‌കൂള്‍ ഓഫ്‌ എന്‍ജിനീയറിംഗ്‌ ആന്റ്‌ ടെക്‌നോളജിയിലെ എന്‍ജിനീയറിംഗ്‌ വിഭാഗം വിദ്യാര്‍ത്ഥികളാണ്‌ ഈ ഹൈബ്രിഡ്‌ വന്പനെ വികസിപ്പിച്ചെടുത്തത്‌.

മൂന്ന്‌ ഇന്ധനവും ഉപയോഗിച്ച്‌ ഓടിക്കാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ കാറാണിത്‌.

മൂന്ന്‌ ഇന്ധനവും ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കുകയെന്നതല്ല ഇതിന്റെ പ്രധാനലക്ഷ്യം മറിച്ച്‌ സാമ്പത്തികച്ചെലവ്‌ നിയന്ത്രിയ്‌ക്കുകയും അന്തരീക്ഷ മലിനീകരണം നിയന്ത്രക്കുകയെന്നതുമാണ്‌- എന്‍ജിനീയര്‍മാരിലൊരാളായ നകുല്‍ ഗുപ്‌ത പറയുന്നു.

പത്തുവിദ്യാര്‍ത്ഥികളുള്‍പ്പെട്ട സംഘം 2.5 ലക്ഷം രൂപ ചെലവാക്കിയാണ്‌ ഇത്തരം ഒരു കാര്‍ വികസിപ്പിച്ചെടുത്തത്‌. ഇന്റേണല്‍ കംബസ്‌റ്റിന്‍ എന്‍ജിന്‍ ഉപയോഗിച്ച്‌ ഇതിന്‌ മണിക്കൂറില്‍ പരമാവധി 60 കിലോമീറ്റര്‍ വേഗതയില്‍ ഇതിന്‌ ഓടാന്‍ കഴിയും.ബാറ്ററി ഉപയോഗിക്കുമ്പോഴാകട്ടെ മണിക്കൂറില്‍ 42 കിലോമീറ്റര്‍ വേഗതയിലും ഓടാന്‍കഴിയും.

വേഗത അല്‌പം കുറവാണെങ്കിലും വാഹനത്തിന്റെ മൈലേജിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും ഒരു സംശയവുമില്ല- വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച്‌ ഇതിന്‌ 35 മുതല്‍40 കിലോമീറ്റര്‍ വരെ യാത്രചെയ്യാന്‍ കഴിയും. അതേസമയം ബാറ്ററിയാകുമ്പോള്‍ 80മുതല്‍ 90 കിലോമീറ്റര്‍ വരെയും ഓടും.

ഏതെങ്കിലും കാര്‍ കമ്പനികള്‍ ഈ പുതിയ സങ്കേതിക വിദ്യ ഉപയോഗിച്ച്‌ നിര്‍മ്മാണം നടത്താന്‍ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ്‌ വിദ്യാര്‍ത്ഥികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X