ഭൂമിയിടപാട്: മുകേഷ് അംബാനിയ്ക്ക് നോട്ടീസ്
മുംബൈ: റിലയന്‍സ് അധിപന്‍ മുകേഷ് അംബാനിയുടെ പുതിയ വീട് നിര്‍മിക്കുന്നതിനായി മലബാര്‍ ഹില്ലില്‍ വാങ്ങിയ ഭൂമി തിരിച്ചെടുക്കാന്‍ വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കി.
തിരിച്ചെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ആന്റ്ലിയ കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വഖഫ് നിയമത്തിന് വിരുദ്ധമായി കൈമാറപ്പെട്ട ഭൂമിയാണിതെന്നാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. മുകേഷിനു പുറമേ, മഹാരാഷ്ട്ര സര്‍ക്കാര്‍ അനധികൃത ഇടപാടെന്നു വിലയിരുത്തിയ മറ്റ് നാലു പേര്‍ക്കു കൂടി കത്ത് നല്‍കിയിട്ടുണ്ട്.
മലബാര്‍ ഹില്ലിലെ അല്‍ട്ടാമൗണ്ട് റോഡില്‍ ലഭിച്ച 4532 ചതുരശ്ര മീറ്റര്‍ ഭൂമിയിലാണ് മുകേഷ് അംബാനി കൊട്ടാരസദൃശ്യമായ 27 നില മണിമാളിക ആന്റിലിയ പണിയുന്നത്.
വഖഫ് ബോര്‍ഡിന്റെ ഈ ഇടപാടുകളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ 15 ദിവസത്തിനകം സര്‍ക്കാരിനെ അറിയിക്കുമെന്നും ഇല്ലാത്ത പക്ഷം തല്‍സ്ഥാനത്തു നിന്നു പുറത്താക്കുമെന്നും കാണിച്ച് ബോര്‍ഡ് ചെയര്‍മാന്‍ എം.എ. അസീസിന് കത്ത് നല്‍കിയിട്ടുണ്ട്.
അസീസ് ചെയര്‍മാനായിരിക്കെ ബോര്‍ഡ് നടത്തിയ ഒട്ടേറെ ഇടപാടുകള്‍ നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.












Click it and Unblock the Notifications