Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടകീയ രംഗങ്ങള്‍ക്കുശേഷം സ്വവര്‍ഗ്ഗാനുരാഗികള്‍ വേര്‍പിരിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി നീക്കം ചെയ്‌ത ടാറ്റയുടെ ബോര്‍ഡിനു സമീപ പ്രദേശത്ത്‌ ടാറ്റ ടീ എസ്റ്റേറ്റിനു ഭൂമിയില്ലെന്ന്‌ മൂന്നാര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കെ. സുരേഷ്‌ കുമാറും.

ടാറ്റയുടെ ബോര്‍ഡ്‌ സ്ഥാപിച്ചിരുന്ന ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്‌തമാക്കിയ 70,522 ഏക്കര്‍ 12 സെന്റില്‍ ഉള്‍പ്പെടുന്നതാണെന്നു സര്‍ക്കാറിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. ജില്ലാ സര്‍വേ സൂപ്രണ്ട്‌ തയാറാക്കിയ ഈ റിപ്പോര്‍ട്ട്‌ സുരേഷ്‌കുമാര്‍ ബുധനാഴ്‌ച അഡീഷനല്‍ ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ക്ക്‌ കൈമാറിയിരുന്നു.

എന്നാല്‍ ഈ ഭൂമി ഒരു സര്‍ക്കാര്‍ ഏജന്‍സിക്കും ഇതേവരെ രേഖാമൂലം കൈമാറിയിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രി പിടിച്ചെടുത്തത്‌ ടാറ്റയുടെ ഭൂമിയല്ലെന്ന്‌ ദൗത്യസംഘവും വ്യക്തമാക്കിയതോടെ അച്യുതാനന്ദന്‍ കടുത്ത പ്രതിരോധത്തിലായി.

മൂന്നാറില്‍ മുഖ്യമന്ത്രി പിടിച്ചെടുത്ത ഭൂമി, 1974ലെ ലാന്‍ഡ്‌ ബോര്‍ഡ്‌ അവാര്‍ഡ്‌ പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്‌തമാക്കിയ 70,522 ഏക്കറില്‍ ഉള്‍പ്പെട്ട 44,78 സര്‍വേ നമ്പരുകളിലേതാണെന്ന്‌ സുരേഷ്‌കുമാറിന്റെ റിപ്പോര്‍ട്ടിലുണ്ട്‌. കെഡിഎച്ച്‌ വില്ലേജില്‍ ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ ഭാഗത്തോടു ചേര്‍ന്ന്‌ സ്ഥിതി ചെയ്യുന്നതാണ്‌ ഈ ഭൂമിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ണന്‍ ദേവന്‍ റിസംപ്‌ഷന്‍ ആക്ട്‌ 1971ലെ സര്‍വേയോടനുബന്ധിച്ച്‌ നടത്തിയ റീസര്‍വേ പ്രകാരം ബ്ലോക്ക്‌ നമ്പര്‍ 41ല്‍പ്പെട്ടതും സര്‍വേ നമ്പര്‍ ഒന്നിലും പത്തിലും പൂര്‍ണമായും ഉള്‍ക്കൊളളുന്നതുമാണ്‌ . ഈ ഭൂമിയുടെ ആകെ വിസ്‌തീര്‍ണ്ണം 1280 ഏക്കര്‍ 81 സെന്റാണ്‌.

ഇതില്‍ മൂന്നാര്‍ ഉദുമല്‍പ്പേട്ട റോഡിന്‌ വടക്കുവശത്തെ ഭൂമിയില്‍ റോഡിന്റെ അതിര്‍ത്തിക്കു പുറത്തായി ഗുണ്ടുമലൈ ടീ എസ്റ്റേറ്റ്‌, വാഗുവരൈ ഡിവിഷന്‍, കണ്ണന്‍ദേവന്‍ ടീ കമ്പനി എന്ന ബോര്‍ഡ്‌ സ്ഥാപിച്ചിരുന്നു. എന്‍ഒ റോഡിന്‌ സമാന്തരമായി സ്ഥാപിച്ച ഈ ബോര്‍ഡിന്‌ പിന്നിലുളള ഭൂമി ടീ എസ്റ്റേറ്റിന്റേതാണെന്ന വിധം സ്ഥാപിച്ചിരുന്നു.

ഈ ബോര്‍ഡ്‌ നീക്കംചെയ്‌താണു മുഖ്യമന്ത്രി കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ്‌ സ്ഥാപിച്ചത്‌. ഈ ബോര്‍ഡിന്റെ സമീപ പ്രദേശത്തു ടീ എസ്റ്റേറ്റിനു ഭൂമിയില്ല. എന്നാല്‍ ബോര്‍ഡ്‌ സ്ഥാപിച്ചിരുന്ന ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്‌തമാക്കിയ 70,522 ഏക്കറില്‍ ഉള്‍പ്പെട്ടതും ഒരു സര്‍ക്കാര്‍ ഏജന്‍സിക്കും കൈമാറിയിട്ടില്ലാത്തതുമാകുന്നു. സര്‍ക്കാരിലേയ്‌ക്ക്‌ നിക്ഷിപ്‌തമാക്കിയ 70,522 ഏക്കര്‍ ഭൂമി ടാറ്റ കമ്പനിയുടെ എസ്റ്റേറ്റുകള്‍ക്ക്‌ ഉളളിലും ചേര്‍ന്നും പല കഷണങ്ങളായി കിടക്കുന്നു.

ഇതില്‍ മാങ്കുളത്ത്‌ സംയുക്ത പരിശോധന കൂടാതെ 22,300 ഏക്കര്‍ വനം വകുപ്പിന്‌ കൈമാറിയിട്ടുണ്ട്‌. 26,003 ഏക്കര്‍ ഇരവികുളം ദേശീയ ഉദ്യാനത്തിന്‌ നല്‍കി വിജ്ഞാപനം പൂര്‍ത്തിയാക്കി. ബാക്കി ഭൂമി ഒരു സര്‍ക്കാര്‍ ഏജന്‍സിയെയും രേഖാമൂലം ഏല്‍പ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടെ മൂന്നാറില്‍ ടാറ്റയുടെ ഭൂമി കയ്യേറ്റം തിരിച്ചുപിടിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സാധൂകരിക്കേണ്ട് ചുമതല അദ്ദേഹത്തിന് മാത്രമായി. ഇതിനു പുറമേ എന്തു രേഖയുടെ അടിസ്ഥാനത്തില്‍ ആര്‌ കൈയ്യേറിയ 1300 ഏക്കര്‍ ഭൂമിയാണ്‌ സര്‍ക്കാര്‍ പിടിച്ചെടുത്തതെന്ന വലിയ ചോദ്യത്തിന്‌ ഉത്തരം നല്‍കേണ്ട ഉത്തരവാദിത്തവും വി.എസ്സിനായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+